Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഴുക്കുചാല്‍...

അഴുക്കുചാല്‍ പദ്ധതിയുടെ കുഴിയിൽ സ്‌കൂട്ടര്‍ വീണ്​ യാത്രക്കാരന് പരിക്ക്​

text_fields
bookmark_border
ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ഹോളിന് റോഡി​െൻറ മധ്യത്തിലെടുത്ത 10 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. തെേക്ക നടയില്‍ ഫ്ലക്‌സ് പ്രിൻറിങ് സ്ഥാപനം നടത്തുന്ന പൊന്നാനി തൃക്കാവ് സ്വദേശി അച്യുതദാസിനാണ് (58) പരിക്കേറ്റത്. സ്‌കൂട്ടറോടുകൂടി കുഴിയിൽ വീഴുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മാന്‍ഹോളി​െൻറ കുഴിയെടുക്കുന്നതിനാല്‍ ഒരു മാസത്തോളമായി ഇതുവഴി ഗതാഗതം നിരോധിച്ചിരുന്നു. പരിക്കേറ്റ അച്യുതദാസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം അഞ്ചിന് പണി തീര്‍ത്ത് പി.ഡബ്ല്യു.ഡിക്ക് കൈമാറണം എന്ന ധാരണയില്‍ ആരംഭിച്ച മാന്‍ഹോളി​െൻറ പണിയാണ് അനന്തമായി നീളുന്നത്. അഞ്ചിന് റോഡ് കൈമാറിയില്ലെങ്കില്‍ മഴക്കാലത്തിന് മുമ്പ് ടാര്‍ ചെയ്യാനാവില്ലെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചിരുന്നു. എന്നാല്‍, ഈ മാസം കൊണ്ട് അവസാനിക്കാത്ത രീതിയിലാണ് പണി ഇഴഞ്ഞുനീങ്ങുന്നത്. പടം: കുഴിയിൽ വീണ സ്‌കൂട്ടര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story