Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈംഗിക അതിക്രമം: ഓട്ടോ ...

ലൈംഗിക അതിക്രമം: ഓട്ടോ ഡ്രൈവർ റിമാൻഡിൽ

text_fields
bookmark_border
തിരൂർ: വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവറെ റിമാൻഡ് ചെയ്തു. ബി.പി അങ്ങാടി പാറശ്ശേരി അക്കരത്തോട്ടത്തിൽ സുനിലിനെയാണ് (50) തിരൂർ കോടതി റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ചയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. വിദ്യാർഥിനികളെ ഓട്ടോയിൽ വെച്ച് പ്രതി പീഡിപ്പിച്ചിരുന്നതായി കേസന്വേഷിക്കുന്ന തിരൂർ സി.ഐ അബ്ദുൽ ബഷീർ അറിയിച്ചു. 12 വയസ്സിന് താഴെയുള്ളവരാണ് പീഡനത്തിന് ഇരയായത്. ചൈൽഡ് ലൈൻ അധികൃതർ വിദ്യാർഥികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് സുനിലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ തിരൂർ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story