Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:02 AM GMT Updated On
date_range 11 April 2018 5:02 AM GMTതാക്കോൽ ദാനവും പൊതുസമ്മേളനവും ഇന്ന്
text_fieldsbookmark_border
മലപ്പുറം: സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ അസുഖം ബാധിച്ച് മരിച്ച പൂക്കിപ്പറമ്പ് സ്വദേശി മുനീറിെൻറ കുടുംബത്തിനായി ജിദ്ദ നവോദയ മദീന ഏരിയ കമ്മിറ്റി നിർമിച്ച വീടിെൻറ താക്കോൽ ദാനവും പൊതുസമ്മേളനവും ബുധനാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ താക്കോൽ കൈമാറും. നവോദയയുടെ കുടുംബസുരക്ഷ ഫണ്ട് മുനീറിെൻറ മക്കളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്.വാർത്തസമ്മേളനത്തിൽ സി.പി.എം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ശ്രീധരൻ, േകരള പ്രവാസിസംഘം കോട്ടക്കൽ ഏരിയ കമ്മിറ്റി ജോയൻറ് സെക്രട്ടറി മച്ചിങ്ങൽ അബ്ദുൽ റഹ്മാൻ, ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അംഗം അബ്ദുറഹ്മാൻ വണ്ടൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story