Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:02 AM GMT Updated On
date_range 11 April 2018 5:02 AM GMTചന്ദനക്കുടം നേർച്ചക്കിടെ ആനയിടഞ്ഞു; ജനം ചിതറിയോടി
text_fieldsbookmark_border
അഞ്ചുപേർക്ക് പരിക്ക് പെരുമ്പടപ്പ്: ചന്ദനക്കുടം നേർച്ചക്കിടെ ആനയിടഞ്ഞു. പെരുമ്പടപ്പ് നൂണക്കടവ് ചന്ദനക്കുടം നേർച്ചക്കിടെ തിങ്കളാഴ്ച രാത്രി ഒരുമണിക്കാണ് സംഭവം. തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. രാത്രി ഒരുമണിയോടെ പുത്തൻപള്ളി ഭാഗത്തുനിന്നും വന്നേരി ഭാഗത്തേക്ക് കാഴ്ച വരുന്നതിനിടെയാണ് സംഭവം. ഇതോടെ ജനങ്ങൾ ചിതറിയോടി. വന്നേരി പൊലീസ് സ്റ്റേഷൻ പരിസരത്ത് പാപ്പാന്മാർ ആനയെ തളച്ചു. ഇതിനുമുമ്പ് പാറ ഭാഗത്തുനിന്നും ആംബുലൻസ് വരുന്നതിനായി റോഡിൽ വഴി ഒരുക്കുന്നതിനിടെ ആന ഇടഞ്ഞു എന്ന് പ്രചരിച്ച് ജനം ചിതറിയോടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story