Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:02 AM GMT Updated On
date_range 2018-04-11T10:32:59+05:30ഇരകൾക്കൊപ്പമെന്ന് ചേലേമ്പ്ര പഞ്ചായത്ത്
text_fieldsമലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമിയും സ്ഥലവും നഷ്ടപ്പെടുന്നവർക്കൊപ്പമാണ് ചേലേമ്പ്ര പഞ്ചായത്തെന്നും ഒാഫിസിന് മുന്നിൽ നടക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണസമിതിയംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയപാത അലൈൻമെൻറ് സംബന്ധിച്ച് എൻ.എച്ച് അധികൃതരോ ജില്ല ഭരണസമിതിയോ ഒൗദ്യോഗികമായി പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. 2017 മേയ് ആറിന് ജില്ല കലക്ടർ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ അടക്കം പെങ്കടുത്ത് നാഷനൽ ഹൈവേ അതോറിറ്റി അന്തിമമായി അംഗീകരിച്ച അലൈൻമെൻറ് സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്തിരുന്നു. ഇൗ അലൈൻമെൻറ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിനാൽ പുതിയ അലൈൻമെൻറ് വേണമെന്ന് ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് ആവശ്യപ്പെട്ടിരുന്നു. ദേശീയപാത കടന്നുപോകുന്ന സ്ഥലം പൂർണമായി ഉപയോഗിച്ച് വീതികൂട്ടണമെന്നും പരമാവധി നഷ്ടപരിഹാരത്തുക മുൻകൂറായി നൽകണമെന്നും പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്താണ് അലൈൻമെൻറ് മാറ്റിയതെന്ന കള്ളപ്രചാരണം ജനങ്ങൾ തിരിച്ചറിയണമെന്നും മറ്റിടങ്ങളിലും ദേശീയപാത പ്രശ്നം നിലനിൽക്കെ ചേലേമ്പ്രയിൽ മാത്രം കുടിൽകെട്ടി സമരം നടത്തുന്ന രാഷ്ട്രീയം തിരിച്ചറിയണമെന്നും ഭരണസമിതിയംഗങ്ങൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ്, വൈസ് പ്രസിഡൻറ് ജമീല മുഹമ്മദ്, സെക്രട്ടറി കെ. സുധീർ, അംഗങ്ങളായ സി. അബ്ദുൽ അസീസ്, കെ.എൻ. ഉദയകുമാരി, സി. ശിവദാസൻ, കെ. ദാമോദരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Next Story