Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുത്തൻപള്ളി സ്കൂൾ...

പുത്തൻപള്ളി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷം സമാപിച്ചു

text_fields
bookmark_border
മേലാറ്റൂർ: ഒരു വർഷക്കാലം നീണ്ടുനിന്ന പുത്തൻപള്ളി എം.പി.ജി.എൽ.പി സ്കൂളി​െൻറ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന പൊതുസമ്മേളനം മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് വി. കമലം അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വാർഡ് അംഗം പി.എം. മുഹമ്മദലി ട്രോഫികൾ വിതരണം ചെയ്തു. എസ്.ആർ.ജി കൺവീനർ എം. ശിവപ്രസാദ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ (വിഷൻ -2025) പി.ടി.എ പ്രസിഡൻറ് പി.പി. ഉസ്മാനിൽനിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കമലം ഏറ്റുവാങ്ങി. ഹൈദർ എന്ന കുഞ്ഞാപ്പ ഹാജി, വി.കെ. മുഹമ്മദ് അലി, പൂർവ അധ്യാപകരായ മമ്മുണ്ണി, ബഷീർ പൂർവ വിദ്യാർഥി സംഘടന പ്രതിനിധി കെ. അനീസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.കെ. അബ്ദുസ്സലാം സ്വാഗതവും സി. ഹമീദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story