Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമക്കരപ്പറമ്പിലെ ബസ്...

മക്കരപ്പറമ്പിലെ ബസ് കാത്തിരിപ്പുകേന്ദ്രം ഇനി ഹൈടെക്​​

text_fields
bookmark_border
മക്കരപ്പറമ്പ്: ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തറയിൽ ബിസിനസ് ഗ്രൂപ്പി​െൻറ സഹകരണത്തോടെ പുനർ നിർമിച്ച, മജീദ് റഹ്മാൻ കുഞ്ഞിപ്പ സ്മാരക ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം ഭാഷാസമര രക്തസാക്ഷി മൈലപ്പുറം മജീദി​െൻറ മകൻ കെ. മഹ്മൂദ് നിർവഹിച്ചു. സോളാർ എൽ.ഇ.ഡി ലൈറ്റുകൾ, ഫാൻ, വാട്ടർ കൂളർ, മൊബൈൽ ചാർജിങ് യൂനിറ്റ്, ഡിജിറ്റൽ ക്ലോക്ക്, എഫ്.എം റേഡിയോ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുനർനിർമിച്ചത്. ചടങ്ങിൽ ഷനീബ് മക്കരപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹബീബ കരുവള്ളി, വൈസ് പ്രസിഡൻറ് പി. ലത, സി.പി. സെയ്തലവി, ഹനീഫ പെരിഞ്ചീരി, അബു തങ്ങൾ, സി. കോയ, എം. ഹസ്സൻ, സി.പി. അബ്ദുറഹ്മാൻ, കെ.പി. മുഹമ്മദലി, അഷ്റഫ് കുഴിയേങ്ങൽ, സി.എച്ച്. അബ്ബാസ് എന്നിവർ സംസാരിച്ചു. ജാഫറലി തേറമ്പൻ സ്വാഗതവും താജുദ്ദീൻ തേറമ്പൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story