Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുണ, കണ്ണൂർ മെഡിക്കൽ...

കരുണ, കണ്ണൂർ മെഡിക്കൽ കോളജ്​: സർക്കാർ, പ്രതിപക്ഷ നിലപാടുകൾക്കെതിരെ ഐ.എം.എ

text_fields
bookmark_border
മലപ്പുറം‌: കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിൽ സർക്കാറും പ്രതിപക്ഷവും എടുത്ത നിലപാടുകൾക്കെതിരെ ഐ.എം.എ. ഇത്തരം നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും ഇരുപക്ഷവും നിലപാട് തിരുത്തണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മർ, സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൽഫി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. ഡോക്ടർമാരെ സൃഷ്ടിക്കേണ്ടത് മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും ഐ.എം.എ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന നിലവാര തകർച്ച ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. മികച്ച വിദ്യാർഥികൾ കടന്നുവന്നിരുന്നത് കൊണ്ടാണ് കേരളത്തിലെ ഡോക്ടർമാർ ഉന്നതനിലവാരം കാത്തുസൂക്ഷിച്ചിരുന്നത്. മെറിറ്റ് അട്ടിമറിക്കപ്പെടുന്നതും മെഡിക്കൽ വിദ്യാഭ്യാസം കച്ചവടമാവുന്നതും കേരള മോഡൽ നിലനിർത്താൻ സഹായകരമാവില്ലെന്നും െഎ.എം.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story