Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:41 AM GMT Updated On
date_range 10 April 2018 5:41 AM GMTകെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദിച്ച കേസിൽ രണ്ട് യുവാക്കളെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിക്കാട് കുന്നുമ്മൽ മുഹമ്മദ് ദിൽഷാദ് (20), പട്ടിക്കാട് കൂറ്റമ്പാറ ഷംസുദ്ദീൻ (24) എന്നിവരാണ് അറസ്റ്റിലായത്. മേലേ പൂപ്പലത്തിനടുത്ത് ഞായറാഴ്ച ഉച്ചക്കാണ് ഗുഡല്ലൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് വന്ന ബസ് തടഞ്ഞ യുവാക്കൾ ഡ്രൈവറെ മർദിച്ചത്. സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണമെന്ന് പറയുന്നു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story