Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഖാം ഉറൂസ് സന്ദേശ ജാഥ

മഖാം ഉറൂസ് സന്ദേശ ജാഥ

text_fields
bookmark_border
ആനക്കര: ആനക്കര സി. കോയക്കുട്ടി മുസ്ലിയാരുടെ രണ്ടാമത് ഉറൂസ് മുബാറക്കി​െൻറ പ്രചാരണാർഥം എസ്.കെ.എസ്.എസ്.എഫ് തൃത്താല മേഖല കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ ജാഥ സമാപിച്ചു. രാവിലെ ആനക്കര മഖാം സിയാറത്തോടെ ആരംഭിച്ച ജാഥക്ക് തൃത്താല മേഖല പ്രസിഡൻറ് ഹബീബ് ഫൈസി കൊഴിക്കര നേതൃത്വം നല്‍കി. ശിഹാബുദ്ദീന്‍ തങ്ങള്‍ വല്ലപ്പുഴ ജാഥ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കുമ്പിടിയില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ സമസ്ത, പോഷക സംഘടന നേതാക്കള്‍ സംബന്ധിച്ചു. ത്വയ്യിബ് ഫൈസി ആലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റന്‍ ഹബീബ് ഫൈസി കൊഴിക്കര നന്ദി പറഞ്ഞു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഉറൂസ്.
Show Full Article
TAGS:LOCAL NEWS 
Next Story