Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:35 AM GMT Updated On
date_range 2018-04-10T11:05:59+05:30വി.എം.സി നമ്പൂതിരിപ്പാടിെൻറ സ്മരണക്ക് കടമ്പൂരിൽ റോഡ്
text_fieldsഒറ്റപ്പാലം: ഒന്നര പതിറ്റാണ്ടിലേറെ അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡൻറ് പദവി വഹിക്കുകയും കടമ്പൂർ ഗവ. ഹൈസ്‌കൂളിന് സ്ഥലവും കെട്ടിടവും ദാനമായി നൽകുകയും ചെയ്ത വി.എം.സി. മ്പൂതിരിപ്പാടിെൻറ ഓർമക്കായി അഞ്ചാം വാർഡിൽ റോഡ്. കടമ്പൂർ-മനക്കൽപ്പടി റോഡിന് വി.എം.സി. നമ്പൂതിരിപ്പാട് റോഡ് എന്ന് നാമകരണം ചെയ്യുന്ന ചടങ്ങ് അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. കുഞ്ഞൻ ഉദ്‌ഘാടനം ചെയ്തു. 1957ൽ അഞ്ചര ഏക്കറും കെട്ടിടവും 40,000 രൂപയും സർക്കാറിന് സംഭാവനയായി നൽകിയതിെൻറ ഫലമാണ് ഇന്നത്തെ കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ. റോഡ് നാമകരണ ചടങ്ങിൽ നമ്പൂതിരിപ്പാടിെൻറ ഭാര്യ ഉമ അന്തർജനവും കുടുംബാംഗങ്ങളും പങ്കെടുത്തു. വാർഡ് മെംബർ എ. വിജിത അധ്യക്ഷത വഹിച്ചു. പി. പത്മനാഭൻ, രാമൻകുട്ടി, സുരേഷ്, വി.കെ. ഉണ്ണി, ശ്രീനിവാസൻ മേലേതിൽ, രാജൻ, ചന്ദ്രൻ, പി. മോഹനകുമാരി, വി.കെ. സത്യഭാമ എന്നിവർ സംസാരിച്ചു. രാമശ്ശേരി രാമൻകുട്ടിയുടെ നാടൻപാട്ട് അവതരണവും (കലാസന്ധ്യ) നടന്നു.
Next Story