Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:23 AM GMT Updated On
date_range 2018-04-10T10:53:59+05:30സന്തോഷ് ട്രോഫി, ഐ.എസ്.എൽ താരങ്ങൾക്ക് സ്വീകരണം
text_fieldsഅരീക്കോട്: സന്തോഷ് ട്രോഫി, ഐ.എസ്.എൽ താരങ്ങൾക്ക് അരീക്കോട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നൽകിയ സ്വീകരണം വിവിധ തലമുറകളിലെ ഫുട്ബാൾ താരങ്ങളുടെ സംഗമമായി. 14 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി ജയിച്ച കേരള ടീമംഗങ്ങളായ അരീക്കോട്ട് സ്വദേശി വൈ.പി. മുഹമ്മദ് ശരീഫ്, പാണ്ടിക്കാട് സ്വദേശി വി.കെ. അഫ്ദൽ, ഐ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്.സി താരമായ അരീക്കോട്ട് സ്വദേശി എം.പി. സക്കീർ എന്നിവർക്ക് നൽകിയ സ്വീകരണത്തിലാണ് മുൻ സന്തോഷ് ട്രോഫി, ഫെഡറേഷൻ കപ്പ് ജേതാക്കളും നാട്ടുകാരുമായ ജസീർ കാരണത്ത്, നൗഷാദ് പാരി, ഹബീബ് റഹ്മാൻ എന്നിവർ സംഗമിച്ചത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ.വി. ശ്രീജേഷ് അധ്യക്ഷത വഹിച്ചു. പി.വി. അൻവർ എം.എൽ.എ, പി.എസ്.സി മുൻ ചെയർമാൻ അഡ്വ. കെ.വി. സലാഹുദ്ദീൻ, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് എം.ബി. ഫൈസൽ, വൈസ് പ്രസിഡൻറ് അഡ്വ. കെ. മുഹമ്മദ് ശരീഫ്, സംസ്ഥാന സമിതിയംഗം പി. വസീഫ്, ബ്ലോക്ക് സെക്രട്ടറി കെ. ജിനേഷ്, ട്രഷറർ കെ. സാദിൽ, സി.പി.എം ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ, ഡി.എഫ്.എ പ്രസിഡൻറ് കെ. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. വാദ്യഘോഷങ്ങളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെയാണ് തുറന്ന വാഹനത്തിൽ താരങ്ങളെ വേദിയിലേക്ക് ആനയിച്ചത്.
Next Story