Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎ.ടി.എമ്മിൽനിന്ന്...

എ.ടി.എമ്മിൽനിന്ന് കീറിയ നോട്ട് ലഭിക്കുന്നത് ഉപഭോക്താക്കളെ വലക്കുന്നു

text_fields
bookmark_border
തിരൂരങ്ങാടി: എ.ടി.എമ്മിൽനിന്ന് എടുക്കുന്ന 2000 രൂപയുടെ നോട്ടുകളിൽ വരയും കീറലുമുള്ളതായി പരാതി. എസ്.ബി.ഐ ചെമ്മാട് ശാഖയുടെ എ.ടി.എമ്മിൽനിന്ന് പണമെടുക്കുന്നവർക്കാണ് വരയുള്ളതും പൊട്ടിയതുമായ നോട്ടുകൾ ലഭിക്കുന്നത്. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്കാണ് രണ്ടു തവണകളിലായി ഇത്തരം നോട്ടുകൾ ലഭിച്ചത്. വരയും കീറലുമുള്ളതിനാൽ നോട്ട് ആരും സ്വീകരിക്കുന്നുമില്ല. രണ്ടുദിവസം മുമ്പ് ലഭിച്ച 2000 രൂപയുടെ നോട്ടിൽ വരയുള്ളതിനാൽ കെ.എസ്.ഇ.ബി സ്വീകരിച്ചില്ല. ഇന്നലെ ലഭിച്ച നോട്ടിൽ കീറലുമുണ്ടായിരുന്നു. എ.ടി.എം വഴി ലഭിക്കുന്ന നോട്ടുകൾ സംബന്ധിച്ച പരാതികൾ പതിവായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story