Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:11 AM GMT Updated On
date_range 10 April 2018 5:11 AM GMTകുടിൽ കെട്ടി സമരം: ഭരണസമിതി യോഗത്തിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
text_fieldsbookmark_border
ചേലേമ്പ്ര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇടിമൂഴിക്കൽ ഗൃഹസംരക്ഷണ സമിതിയുടെ നേതൃതത്തിൽ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. തിങ്കളാഴ്ച ഭരണസമിതി യോഗം തുടങ്ങുന്നതിന് മുമ്പുതന്നെ കുടിൽ കെട്ടി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഹൈകോടതിയിൽ കേസ് കൊടുത്തതുകൊണ്ടും ഭരണസമിതിയെ സമരത്തിലേക്ക് ക്ഷണിക്കാത്തതിനാലും ഐക്യദാർഢ്യം നൽകേണ്ടതില്ലെന്ന നിലപാടാണ് പ്രസിഡൻറ് അറിയിച്ചത്. തുടർന്നാണ് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story