Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരാതികൾ...

പരാതികൾ തീർപ്പാക്കാതെയുള്ള സർവേ അന്യായം

text_fields
bookmark_border
തേഞ്ഞിപ്പലം: ദേശീയപാത 66 ചുങ്കപ്പാതയായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കിടപ്പാടവും സ്ഥലവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളുമൊക്കെ നഷ്ടപ്പെടുന്നവർ നൽകിയ പരാതികൾ തീർപ്പാക്കാതെ സർവേ നടത്തുന്ന നടപടി അന്യായമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ തേഞ്ഞിപ്പലം മേഖല കൺവെൻഷൻ കുറ്റപ്പെടുത്തി. മന്ത്രിയുടെ ചേംബറിൽ ചേരുന്ന സർവകക്ഷിയോഗത്തിൽ ഇരകളുടെ സംഘടന പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിൽ കൺവെൻഷൻ പ്രതിഷേധിച്ചു. യോഗം നടക്കുന്ന ദിവസം പ്രധാന കേന്ദ്രങ്ങളിൽ ഉപവാസ സമരം സംഘടിപ്പിക്കും. പി.കെ. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. ടി.പി. തിലകൻ, പി.എം. ഹസൻ ഹാജി, പി.ടി. മുഹമ്മദ് മാസ്റ്റർ, ലബ്ബൻ കാക്കഞ്ചേരി, ടി.വി. ശ്രീധരൻ, പി.എം. അമീറലി, അബു പടിക്കൽ, മൊയ്തീൻ കുട്ടി പാണമ്പ്ര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story