Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചോക്കാട്...

ചോക്കാട് ഗ്രാമപഞ്ചായത്തിലേക്ക് സി.പി.എം മാർച്ച് നടത്തി

text_fields
bookmark_border
പഞ്ചായത്ത് വൈസ് പ്രസിഡൻറി​െൻറ രാജി ആവശ്യപ്പെട്ടാണ് മാർച്ച് ചോക്കാട്: പീഡനക്കേസിൽ പ്രതിയായ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഹമീദലി രാജിെവക്കണമെന്നാവശ്യപ്പെട്ട് . ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ധാർമികമായ ഉത്തരവാദിത്തമേറ്റെടുത്ത് തൽസ്ഥാനം രാജിെവക്കണമെന്നും അല്ലാത്തപക്ഷം വൈസ് പ്രസിഡൻറിനെ പുറത്താക്കാൻ യു.ഡി.എഫ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി കെ.ടി. മുജീബ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം എൻ. നൗഷാദ്, ഡി.വൈ.എഫ്.ഐ നിലമ്പൂർ ബ്ലോക്ക് സെക്രട്ടറി കെ.എസ്. അൻവർ, ടി. സുരേഷ് കുമാർ, വി.പി. സജീവൻ എന്നിവർ സംസാരിച്ചു. മാർച്ചിന് പി. അഭിലാഷ്, ഷാഹിന ഗഫൂർ, അൻവർ, നജ്മുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ കാളികാവ് എസ്.ഐ എം.സി. പ്രമോദി​െൻറ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story