Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആധുനിക സാങ്കേതിക...

ആധുനിക സാങ്കേതിക വികാസം നമ്മളിലെ ഭാവനയെ നഷ്​ടപ്പെടുത്തുന്നു ^റഫീഖ് അഹമ്മദ്

text_fields
bookmark_border
ആധുനിക സാങ്കേതിക വികാസം നമ്മളിലെ ഭാവനയെ നഷ്ടപ്പെടുത്തുന്നു -റഫീഖ് അഹമ്മദ് പൂക്കോട്ടുംപാടം: ഭാവനയില്ലാതായിക്കൊണ്ടിരിക്കുന്ന ലോകമാണ് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന കള്‍ചറല്‍ ക്ലബ് ആഭിമുഖ്യത്തില്‍ പൂക്കോട്ടുംപാടത്ത് സംഘടിപ്പിച്ച റഫീഖ് അഹമ്മദുമായുള്ള സംവാദവും സംഗീതവും എന്ന പരിപാടിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. പൂക്കോട്ടുംപാടം കതിര്‍ ഫാമില്‍ നടന്ന സംവാദം ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുൽഫി, കള്‍ചറല്‍ ക്ലബ് സ്റ്റേറ്റ് ചെയര്‍മാന്‍ ഡോ. കെ.ടി. മനോജ്കുമാര്‍, കണ്‍വീനര്‍ ഡോ. എം. സജീവ്, നിലമ്പൂര്‍ ബ്രാഞ്ച് പ്രസിഡൻറ് ഡോ. പ്രവീണ, സെക്രട്ടറി ഡോ. രവിചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. ദിവാകരന്‍, എന്‍.എന്‍. സുരേന്ദ്രന്‍, വി.സി. സുരേഷ്, കെ. ഉമേഷ്‌, ഇ.ടി. രാകേഷ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു സംസാരിച്ചു. ഗായകരും ഡോക്ടര്‍മാരുമായ രശ്മി, രമ്യ, സുനീഷ് കൃഷ്ണന്‍, പ്രസാദ്, ഇന്ദു, പ്രിയ നമ്പ്യാര്‍, ഗായിക വൃന്ദ ശ്രീധര്‍ എന്നിവര്‍ റഫീഖ് അഹമ്മദി​െൻറ കവിതകളും ഗാനങ്ങളും ആലപിച്ചു. ഗാനം ആലപിച്ചവര്‍ക്കെല്ലാം ആര്‍ട്ടിസ്റ്റ് ഷെരീഫ് നിലമ്പൂര്‍ രൂപകൽപന ചെയ്ത ശില്‍പങ്ങള്‍ ഉപഹാരമായി നല്‍കി. ഫോട്ടോ ppm1 : പൂക്കോട്ടുംപാടത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന കള്‍ചറല്‍ ക്ലബ് സംഘടിപ്പിച്ച സംവാദം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story