Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:02 AM GMT Updated On
date_range 2018-04-10T10:32:59+05:30യൂത്ത് ലീഗ് സമ്മേളനം ഇന്ന്
text_fieldsപരപ്പനങ്ങാടി: നാലുദിവസങ്ങളിലായി നടക്കുന്ന മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചൊവ്വാഴ്ച്ച ടോൾ ബൂത്ത് പരിസരത്ത് തുടങ്ങുമെന്ന് സ്വാഗതസ൦ഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര് എന്നിവരുടെ നേതൃത്വത്തില്‍ സൂഫി സംഗീതസന്ധ്യ അരങ്ങേറും. 11ന് വിദ്യാര്‍ഥി ഏകത സമ്മേളനം, 12ന് യുവതിസംഗമം, ബഹുജന സംഗമം എന്നിവ നടക്കും. 13നുള്ള സമാപന പൊതുസമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സി. അബ്ദുറഹ്മാന്‍കുട്ടി, അഡ്വ. കെ.കെ. സൈതലവി, പി. അലി അക്ബര്‍, നവാസ് ചിറമംഗലം, അസീസ് ഉള്ളണ൦, എം. നിഷാദ്, പി.പി. ഷാഹുല്‍ഹമീദ്, ടി.ആർ. റസാഖ്, കെ.സി. കോയ, സലീം കുന്നുമ്മൽ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു
Next Story