Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവി​​െൻറ കാഴ്​ച...

യുവാവി​​െൻറ കാഴ്​ച നഷ്​ടപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
പൊന്നാനി: പുതുപൊന്നാനിയിൽ യുവാവിനെ ആക്രമിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. പുതുപൊന്നാനി മുനമ്പം ബീവി ജാറം സ്വദേശികളായ മരക്കവളപ്പിൽ മുഹമ്മദ് ശരീഫ് (20), ചിപ്പ​െൻറ ഹൗസിൽ അനസ് (20), പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ച പാലപ്പെട്ടി കാപ്പിരിക്കാട് കടപ്പുറത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് വെളിയങ്കോട് താവളക്കുളത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പുതുപൊന്നാനി ജീലാനി നഗർ സ്വദേശി കുന്നത്തകത്ത് റഹീമിനെ ഇരുമ്പുപൈപ്പ് കൊണ്ട് ആക്രമിച്ചതിനെത്തുടർന്ന് കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ വാർഡ് കൗൺസിലർ ഒ.ഒ. ഷംസുവി​െൻറ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പും നാട്ടുകാരുടെ നേതൃത്വത്തിൽ സത്യഗ്രഹവും നടന്നിരുന്നു. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story