Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:02 AM GMT Updated On
date_range 2018-04-10T10:32:59+05:30ദേശീയപാത: സർവകക്ഷി യോഗം നാളെ
text_fieldsഇരകൾക്ക് പറയാനുള്ളത് മലപ്പുറം: 45 മീറ്റർ ദേശീയപാത സ്ഥലമെടുപ്പ് സർവേയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച തിരുവനന്തപുരത്ത് സർവകക്ഷിയോഗം ചേരും. ജനപ്രതിനിധികൾ മാത്രമാണ് പെങ്കടുക്കുന്നത്. സമരസമിതികളോ ഇരകളോ അതിലുണ്ടാവില്ല. ഇരകൾക്കും ചിലത് ബോധിപ്പിക്കാനുണ്ട്. അവയിൽ ചിലത് ഇതാണ്: -നിലവിലെ റോഡിെൻറ മധ്യഭാഗത്തുനിന്ന് 22.5 മീറ്റർ വീതിയിൽ സ്ഥലമെടുത്ത് പാത വികസിപ്പിക്കുക -ദർഗ, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാൻ വീടുകൾ പൊളിക്കുന്ന രീതിയിൽ തയാറാക്കിയ അലൈൻമെൻറ് പുനഃപരിശോധിക്കുക -ചിലയിടങ്ങളിൽ 45 മീറ്റർ വീതിയിൽ പുതുതായി സ്ഥലമെടുത്ത് പാത നിർമിക്കുന്നത് ഒഴിവാക്കുക -50 മീറ്റർ വീതിയുള്ള കൊളപ്പുറത്ത് 500 മീറ്റർ നീളത്തിൽ റോഡിൽനിന്ന് മാറി 45 മീറ്റർ വീതിയിൽ വീണ്ടും സ്ഥലമെടുക്കുന്നത് ഒഴിവാക്കുക -50 മീറ്ററോ അതിൽ കൂടുതലോ വീതിയിൽ അരീത്തോട്, വലിയപറമ്പ് ഭാഗങ്ങളിൽ നിലവിലെ പാതയുടെ വശങ്ങളിൽ സർക്കാർ ഭൂമി ലഭ്യമാണ്. ഇത് ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ സ്ഥലം ആവശ്യമാണെങ്കിൽ ഇൗ ഭാഗങ്ങളിൽ രണ്ട് മീറ്ററോളം ഭൂമി വിട്ടുതരാമെന്ന സമരസമിതി നിർദേശം പരിഗണിക്കുക -കുറ്റിപ്പുറം മൂടാൽ, അരീത്തോട്, വലിയപറമ്പ്, െകാളപ്പുറം എന്നിവിടങ്ങളിൽ സമാന്തരപാത നിർമിക്കുന്നത് ഒഴിവാക്കുക -മൂടാൽ ദർഗ സംരക്ഷിക്കാൻ അലൈൻമെൻറ് മാറ്റിയതോടെ സാധാരണക്കാരുടെ 30ഒാളം വീടുകൾ പൊളിക്കേണ്ട സാഹചര്യമുണ്ട്. മൂടാൽ പള്ളിയുടെ മുൻഭാഗത്തെ പാത ഉപയോഗപ്പെടുത്തിയാൽ ഇൗ വീടുകൾ സംരക്ഷിക്കപ്പെടും -വളാേഞ്ചരി ബൈപാസിനായി സാധാരണക്കാരുടെ വീടുകൾ പൊളിക്കുന്ന രീതിയിലാണ് ഇപ്പോൾ അടയാളപ്പെടുത്തിയിരിക്കുന്നത്്. വീടുകൾക്ക് മുന്നിലെ ഒഴിഞ്ഞ വയൽ ഉപയോഗപ്പെടുത്തിയാൽ വീടുകൾ സംരക്ഷിക്കപ്പെടും -പുതുതായി നിർമിക്കുന്ന സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ് ഒഴിവാക്കി നിലവിലെ പാതതന്നെ ഉപയോഗിക്കുക -ചേലേമ്പ്രയിൽ പുതിയ അലൈൻെമൻറ് അനുസരിച്ച് 60 വീടുകളും 110 കടകളും നഷ്ടപ്പെടും. ഇവിടെ ഇടിമൂഴിക്കൽ റീ അലൈൻമെൻറ് പ്രൊപ്പോസൽ അനുസരിച്ച് 20 വീടുകളും ആറ് വാണിജ്യ സ്ഥാപനങ്ങളുമാണ് നഷ്ടമാവുക. ഇത് നടപ്പാക്കുക. ജനപ്രതിനിധികളോട്... എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തതുപോലെ എതിർപാർട്ടിയുടെ ചുമലിൽ കുറ്റം ചാർത്തുന്നതും ഇരകളുടെ മുന്നിൽപോയി അഭിനയിക്കുന്നതും നിർത്തണമെന്നാണ് രാഷ്്ട്രീയ നേതൃത്വത്തോട് ഇരകൾക്ക് പറയാനുള്ളത്. നിർദിഷ്ട അലൈൻമെൻറ്, പാത കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളുടെയെല്ലാം അധ്യക്ഷന്മാരും എം.എൽ.എമാരും കണ്ടതാണ്. 2017 മേയ് ആറിന് കലക്ടേററ്റിൽ ചേർന്ന യോഗത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരോ പ്രതിനിധികളോ പെങ്കടുത്തിട്ടുണ്ട്. ഇത് ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ജനപ്രതിനിധികൾ തയാറായിട്ടില്ല.
Next Story