Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 2.10...

കരിപ്പൂരിൽ 2.10 കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്ന് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് 2.10 കോടിയുടെ സ്വർണം പിടികൂടി. കൊയിലാണ്ടി മൊയ്തീൻ പള്ളി റോഡ് വയലിലകത്ത് പുര ശരീജ് (36), വയനാട് വെള്ളമുണ്ട കുനിയിൽ അബ്ദുൽ ജലീൽ (31), കോഴിക്കോട് കൈതപ്പൊയിൽ പുളിക്കൽ ഷാഫി (27) എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബൂദബി, ഇൻഡിഗോ വിമാനത്തിൽ ദുബൈ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആർ.ഐ സംഘം മൂവരെയും കസ്റ്റഡിയിലെടുത്ത് ദേഹപരിശോധന നടത്തിയാണ് സ്വർണം കണ്ടെത്തിയത്. മിശ്രിതമായി കാലിൽ കെട്ടിവെച്ച നിലയിലായിരുന്നു സ്വർണം. 12.5 കിലോ ഗ്രാമിൽ നിന്നാണ് 7.3 കിലോ സ്വർണം വേർതിരിച്ചെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story