Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 4:59 AM GMT Updated On
date_range 2018-04-10T10:29:59+05:30ജനജാഗ്രത സദസ്സ്
text_fieldsമലപ്പുറം: പോപുലർ ഫ്രണ്ടിനെതിരായ ഝാർഖണ്ഡ് സർക്കാറിെൻറ നിരോധന നടപടി ജനാധിപത്യ വിരുദ്ധമാണെന്നും നടപടി ഉടന്‍ പിന്‍വലിക്കണമെന്നും പോപുലർ ഫ്രണ്ട് പാണക്കാട് ഏരിയ ആവശ്യപ്പെട്ടു. പ്രോഗ്രാം കണ്‍വീനർ അഡ്വ. സ്വാദിഖ് നടുത്തൊടി സ്വാഗതവും ജില്ല സെക്രട്ടറി അബ്‌ദുല്‍ അസീസ് മാസ്‌റ്റർ വിഷയാവതരണവും നടത്തി. പറച്ചിക്കോട്ടില്‍ അബൂബക്കർ നന്ദി പറഞ്ഞു. ഗ്രാമസഭ കൂടാനെത്തിയവരുടെ മനംനിറച്ച് കൂട്ടിലങ്ങാടി പഞ്ചായത്ത് മലപ്പുറം: ഗുണഭോക്തൃ പങ്കാളിത്തത്തിെൻറ പുതിയ മാതൃക തീർത്ത് കൂട്ടിലങ്ങാടി പഞ്ചായത്തിലെ 15ാം വാർഡിൽ ഒരു പകൽ മുഴുവൻ നീണ്ട ഗ്രാമസഭ നടന്നു. പതിവിന് വിപരീതമായ കാര്യങ്ങളൊരുക്കി പഞ്ചായത്ത് അംഗങ്ങൾ സ്വാഗതം ചെയ്തതോടെ വാർഡിലെ മിക്ക അംഗങ്ങളും ഗ്രാമസഭക്കെത്തി. എത്തിയവർക്കെല്ലാം സൗജന്യ ദന്തപരിശോധനയും കണ്ണുപരിശോധനയും ഒരുക്കിയിരുന്നു. വിവിധ ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെയെന്നും വിശദീകരിച്ചു. അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കി. ഗ്രാമസഭയിലെ പതിവ് ചർച്ചക്കൊപ്പം വിവിധ വിഷയങ്ങളിൽ സെമിനാറും നടന്നു. 'പുതിയ സംരംഭം സാധ്യതകളും പലിശരഹിത ലോണും' വിഷയത്തിൽ ഡോ. നിശാദ് പാലക്കാട് ക്ലാസെടുത്തു. കർഷകരെയും മുതിർന്ന പൗരന്മാരെയും ആദരിക്കൽ, പുതിയ റോഡുകളുടെ പ്രഖ്യാപനം എന്നിവയും നടന്നു. രാവിലെ ഒമ്പതിന് തുടങ്ങി ആറിന് അവസാനിച്ച ഗ്രാമസഭയിൽ 450 ആളുകൾ പെങ്കടുത്തു. കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഹറാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി ഇ.സി. ഹംസ അധ്യക്ഷത വഹിച്ചു. തയ്യൽ മെഷീൻ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷഹീദ എലിക്കോട്ടിൽ, സ്പോർട്സ് കിറ്റ് വിതരണം ജില്ല പഞ്ചായത്ത് അംഗം ഉമ്മർ അറക്കൽ, ദന്തപരിശോധന ക്യാമ്പ് ബ്ലോക്ക് വൈസ് പ്രസിഡൻറ് എൻ.കെ. അഷ്കർ, പി.എസ്.സി ഒാൺലൈൻ രജിസ്ട്രേഷൻ ബ്ലോക്ക് അംഗം സലാം, കണ്ണ് പരിശോധന ക്യാമ്പ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗീത എന്നിവർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സി. സജീർ സ്വാഗതവും ഹസനുൽബന്ന നന്ദിയും പറഞ്ഞു.
Next Story