Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപമ്പരം പോലെ...

പമ്പരം പോലെ ഒരവധിക്കാലം; എം.എസ്​.പി സ്​കൂളിൽ ക്യാമ്പിന്​ തുടക്കം

text_fields
bookmark_border
മലപ്പുറം‌: ചിത്രകല, ഫോേട്ടാഗ്രഫി, സിനിമ, നാടകം, കഥ, കവിത പാഠപുസ്തകത്തിൽനിന്ന് വായിച്ചതും ഇനിയും പഠിക്കേണ്ടതുമായ വിഷയങ്ങൾ ഒരുമിപ്പിച്ച 'പമ്പരം' അവധിക്കാല ക്യാമ്പിന് മലപ്പുറം എം.എസ്.പി സ്കൂളിൽ തുടക്കം. മൂന്ന് ദിവസ ക്യാമ്പി​െൻറ ആദ്യദിനം നൂറിലേറെ കുട്ടികളെത്തി. അഞ്ച് മുതൽ എട്ട് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പ്. എം.എസ്.പി സ്കൂളിന് സമീപത്തെയും മൂല്യനിർണയത്തിന് എത്തിയ അധ്യാപകരുടെയും മക്കൾ ക്യാമ്പിൽ പെങ്കടുത്തു. ആദ്യദിന ക്യാമ്പ് ആർട്ടിസ്റ്റ് സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വിജിത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജി.ബി. മുരളീധരൻ, അധ്യാപകരായ ബിജേഷ്, ഷിബില, അൻവർ, പ്രദീപ്, റഷീദ്, ലില്ലി എന്നിവർ സംസാരിച്ചു. രേഖ മേലയിൽ സ്വാഗതം പറഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story