Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ്​ തടഞ്ഞ്​...

ബസ്​ തടഞ്ഞ്​ കെ.എസ്​.ആർ.ടി.സി ഡ്രൈവറെ മർദിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: ഗുഡല്ലൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ യുവാക്കൾ ഡ്രൈവറെ മർദിച്ചതായി പരാതി. മേലേ പൂപ്പലത്തിനടുത്ത് ഞായറാഴ്ച ഉച്ചക്ക് 11.45നാണ് സംഭവം. പരിക്കേറ്റ പെരിന്തൽമണ്ണ ഡിപ്പോയിലെ ഡ്രൈവർ, വയനാട് വെങ്ങാപള്ളി കോട്ടപ്പാറ കെ.ജെ. ജോസഫിനെ (52) പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണമെന്ന് പറയുന്നു. ഇരുചക്ര വാഹനത്തിലായിരുന്ന യുവാക്കൾ ബസിന് മുന്നിൽ ബൈക്ക് നിർത്തി, ഡ്രൈവറുടെ ഭാഗത്തെ വാതിൽവഴി കയറി മർദിച്ചതായി കണ്ടക്ടർ വി. അൻവർ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. മുൻവരിയിലെ പല്ലിന് ഇളക്കം തട്ടിയതായി ജോസഫ് പറയുന്നു. ബൈക്കി​െൻറ നമ്പർ ലഭിച്ചതിനാൽ യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story