Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശരത്തിന്​ വീടൊരുക്കി...

ശരത്തിന്​ വീടൊരുക്കി സി.പി.എം

text_fields
bookmark_border
കോടിയേരി ബാലകൃഷ്ണൻ താക്കോൽദാനം നിർവഹിച്ചു ഷൊർണൂർ: മെഡിക്കൽ പ്രവേശന പരീക്ഷയിൽ 14ാം റാങ്ക് നേടിയ വാടാനാംകുറുശ്ശിയിലെ ശരത്ത് വിഷ്ണുവിന് സി.പി.എം സംസ്ഥാന കമ്മിറ്റി നിർമിച്ചുനൽകിയ വീടി​െൻറ താക്കോൽദാനം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടിലെത്തിയ കോടിയേരി ഗൃഹപ്രവേശം നടത്തി. വാടാനാംകുറുശ്ശി ഗേറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ താക്കോൽ കൈമാറി. ഏരിയ സെക്രട്ടറി വിനയകുമാർ അധ്യക്ഷത വഹിച്ചു. എം.ബി. രാജേഷ് എം.പി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, ടി.കെ. നാരായണദാസ്, സുബൈദ ഇസ്ഹാഖ്, പി. ഉണ്ണികൃഷ്ണൻ, ഓങ്ങല്ലൂർ അച്യുതൻ എന്നിവർ സംബന്ധിച്ചു. capt സി.പി.എം സംസ്ഥാന കമ്മിറ്റി മെഡിക്കൽ പ്രവേശന പരീക്ഷയിൽ 14ാം റാങ്ക് നേടിയ ശരത്ത് വിഷ്ണുവിന് നിർമിച്ചുനൽകിയ വീട്
Show Full Article
TAGS:LOCAL NEWS 
Next Story