Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:17 AM GMT Updated On
date_range 9 April 2018 5:17 AM GMTസിൽവർ ജൂബിലി സമാപിച്ചു
text_fieldsbookmark_border
അലനല്ലൂർ: 'ജ്ഞാന സൗരഭ്യത്തിെൻറ 25 വർഷം' പ്രമേയത്തിൽ ഒരുവർഷം നീണ്ടുനിന്ന അലനല്ലൂർ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ സിൽവർ ജൂബിലി പരിപാടികൾ പൊതുസമ്മേളനത്തോടെ സമാപിച്ചു. കുരുന്നുകൂട്ടം, വ്യാപാരി സംഗമം, പതാകദിനം, സമ്പൂർണ പ്രതിനിധി ക്യാമ്പ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടന്നു. സമാപന സമ്മേളനം അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ്കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായ് മുഖ്യപ്രഭാഷണം നടത്തി. അലനല്ലൂർ റേഞ്ച് മദ്റസ മാനേജ്മെൻറ് അസോസിയേഷൻ മുൻ പ്രസിഡൻറായിരുന്ന ടി. അബ്ദുല്ല ഹാജി സ്മാരക മാതൃക മുഅല്ലിം അവാർഡിന് കുളപ്പറമ്പ് മുഹമ്മദീയ്യ മദ്റസ അധ്യാപകൻ കെ.പി. ഹംസ മൗലവി മേലാറ്റൂർ അർഹനായി. റേഞ്ചിൽ 25 വർഷം സേവനം പൂർത്തിയാക്കിയ വി. ഹംസ മൗലവി കുളപറമ്പ്, ടി. അബ്ദു മുസ്ലിയാർ, ഹുസൈൻ ഹാജി, ടി. ഉമ്മർ മുസ്ലിയാർ, ടി.എ. റസാഖ് മാസ്റ്റർ, മാനേജ്മെൻറ് പ്രസിഡൻറ് സി. ഹംസ മാസ്റ്റർ കാളംപാറ എന്നിവർക്ക് സേവനോപഹാരം നൽകി. ഫോട്ടോ- അലനല്ലൂർ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ സിൽവർ ജൂബിലി സമാപന സമ്മേളനം അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story