Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:11 AM GMT Updated On
date_range 2018-04-09T10:41:59+05:30മങ്കട ഗ്രാമപഞ്ചായത്ത് 100 ശതമാനം നികുതി പിരിച്ചു
text_fieldsമങ്കട: 100 ശതമാനം നികുതിപിരിവ് നടത്തി മങ്കട ഗ്രാമപഞ്ചായത്ത്. പദ്ധതിതുക െചലവഴിക്കുന്ന കാര്യത്തിലും നൂതന പദ്ധതികള്‍വഴി 98 ശതമാനം തുക വിനിയോഗിക്കാനും ഗ്രാമപഞ്ചായത്തിന് സാധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവഴി ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ കയർ ഭൂവസ്ത്രമുപയോഗിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും 1.47 കോടി രൂപ െചലവഴിച്ച് മങ്കട ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച പഞ്ചായത്ത് എന്ന പദവിയും ഗ്രാമപഞ്ചായത്ത് നേടി. നേട്ടങ്ങളില്‍ പഞ്ചായത്ത് ഭരണസമിതിക്കുവേണ്ടി പ്രസിഡൻറ് എം.കെ. രമണി, സെക്രട്ടറി പി.കെ. രാജീവ് എന്നിവര്‍ ഉദ്യോഗസ്ഥ-ഭരണസമിതി കൂട്ടായ്മയെ അഭിനന്ദിച്ചു.
Next Story