Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനികുതിപിരിവിൽ 100...

നികുതിപിരിവിൽ 100 ശതമാനം നേട്ടവുമായി 185 ഗ്രാമപഞ്ചായത്തുകൾ

text_fields
bookmark_border
തിരുവനന്തപുരം: കെട്ടിടനികുതി പിരിവില്‍ 2017-18 സാമ്പത്തികവര്‍ഷം റെക്കോഡ് നേട്ടവുമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍. ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 185 ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം വസ്തുനികുതി പിരിച്ചെടുത്തു. 83.75 ശതമാനമാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ 2017--18 വര്‍ഷത്തെ ശരാശരി വസ്തുനികുതി പിരിവ്. ആകെ ഡിമാൻഡ് തുകയായ 650.74 കോടി രൂപയില്‍ 539.02 കോടി രൂപ പിരിച്ചെടുത്താണ് പഞ്ചായത്തുകള്‍ നേട്ടം കരസ്ഥമാക്കിയത്. 94.71 ശതമാനം നികുതി പിരിച്ച മലപ്പുറം ജില്ല ഒന്നാമതും 93.79 ശതമാനം പിരിച്ച കണ്ണൂര്‍ രണ്ടാംസ്ഥാനത്തുമെത്തി. നികുതിപിരിവിലും പദ്ധതി പ്രവര്‍ത്തനങ്ങളിലും 2017-18 വര്‍ഷം 90 ശതമാനത്തിലധികം നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകളെ അനുമോദിക്കാൻ മന്ത്രി ഡോ. കെ.ടി. ജലീലി​െൻറ നേതൃത്വത്തില്‍ ഏപ്രില്‍ 25ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story