Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:02 AM GMT Updated On
date_range 2018-04-09T10:32:59+05:30സ്റ്റേ വയറിൽ വാഹനം തടഞ്ഞു; നാല് വൈദ്യുതി തൂണുകൾ തകർന്നു
text_fieldsപടം.. vengara picupvan.jpg ചെള്ളിത്തൊടുവിൽ പിക്കപ്പ് വാനിൽ സ്റ്റേ വയർ കുരുങ്ങി മുറിഞ്ഞുവീണ വൈദ്യുതി തൂൺ വേങ്ങര: വൈദ്യുതി തൂണിെൻറ താങ്ങുകമ്പിയിൽ പിക്കപ് വാൻ കുരുങ്ങി നാല് കാലുകൾ ഒടിഞ്ഞുവീണു. വലിയോറ പരപ്പിൽപാറയിൽനിന്ന് വലിയോറ പാടത്തേക്കു പോകുന്ന ലൈനിൽ ചെള്ളിത്തൊടുവിൽ റോഡിനു കുറുകെ നിന്നിരുന്ന താങ്ങുകമ്പിയിലാണ് പിക്കപ് വാൻ തടഞ്ഞത്. ഇതേ തുടർന്ന് നാല് വൈദ്യുതി തൂൺ മുറിഞ്ഞുവീണു. രാത്രി ഏഴോടെയാണ് സംഭവം. സമീപത്തെ ഇ.കെ.സി സെയ്തലവിയുടെ വീടിനു മുകളിലെ വാട്ടർ ടാങ്കും തൂൺ വീണ് തകർന്നു. ഏതു സമയത്തും വാഹനങ്ങൾ കുടുങ്ങാൻ പാകത്തിൽ റോഡിന് കുറുകെ സ്റ്റേ വയർ കിടന്നതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇത് മാറ്റണമെന്ന് പലതവണ അധികൃതരോടാവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Next Story