Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:41 AM GMT Updated On
date_range 2018-04-08T11:11:59+05:30മുണ്ടോർശ്ശി കടവിൽ തടയണക്കായി 10 കോടി അനുവദിച്ചു
text_fieldsശ്രീകൃഷ്ണപുരം: കരിമ്പുഴയിൽ സ്ഥിരം തടയണയെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമായി മുണ്ടോർശ്ശി കടവിൽ 10 കോടി െചലവിൽ തടയണ നിർമിക്കുന്നു. സൈലൻറ്വാലി മലനിരകളിൽനിന്ന് ഉത്ഭവിച്ച് കുന്തിപ്പുഴയായി കൂട്ടിലക്കടവിൽവെച്ച് തൂപ്പനാട് പുഴയുമായി സംയോജിച്ചു ഒഴുകുന്ന പുഴയാണ് കരിമ്പുഴ. കനത്ത വേനലിലും ജലസമൃദ്ധമായി ഒഴുകുന്ന ജില്ലയിലെ പ്രധാന പുഴയാണിത്. വർഷം കഴിയുംതോറും നീരൊഴുക്ക് കുറഞ്ഞുവരുന്നതായും പുഴ ശോഷിച്ചു മലീമസമാവുന്നതായും പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നു. കരിമ്പുഴയുടെ ജലസമ്പത്ത് കൃഷിക്കാർക്കും കുടിവെള്ള വിതരണത്തിനും ഉൾപ്പെടെ ആയിരങ്ങൾക്ക് ഏറെ ഗുണപ്രദമാണ്. കരിമ്പുഴ സമഗ്ര കുടിവെള്ള പദ്ധതി, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഗുണകരമായ ശ്രീകൃഷ്ണപുരം സമഗ്ര ശുദ്ധജല വിതരണ പദ്ധതി എന്നിവ ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ്സാണ് കരിമ്പുഴ. കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ജലസംഭരണ കിണറുകളിൽ സുലഭമായി വെള്ളം ലഭ്യമാക്കുന്നതിന് തടയണ അത്യാവശ്യമാണ്. കൊടും വേനലിൽ നീരൊഴുക്ക് കുറയുമ്പോൾ സംഭരണ കിണറികളിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലെടുത്താണ് വെള്ളമെത്തിക്കുന്നത്. തടയണക്കായി തിരുവനന്തപുരം ആർ.ഇ.സി മുഖേന 12 ലക്ഷം രൂപ ചെലവിൽ പ്രാഥമിക സർവേയും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. മുണ്ടോർശ്ശിക്കടവിൽ തടയണ നിർമിക്കുന്ന സ്ഥലം പി. ഉണ്ണി എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ഷാജു ശങ്കർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതി വാസൻ, പി.എം. നാരായണൻ, കെ. ശാന്തകുമാരി, വി.സി. ഉണ്ണികൃഷ്ണൻ, വി.സി. വിനോജ്, കെ.ഐ.ഐ.ഡി.സി പ്രോജക്ട് എൻജിനീയർ സേതുമാധവൻ, കേരള വാട്ടർ അതോറിറ്റി ഷൊർണൂർ എക്സി. എൻജിനീയർ, ഒറ്റപ്പാലം എ.എക്സി. ഇ. ബാബു, വി.എം. ഗോപാലകൃഷ്ണൻ, ദേവരാജൻ എന്നിവർ സന്ദർശിച്ചു. തടയണ നിർമാണം കോസ്വേ മോഡലിൽ ആയിരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ചിത്രവിവരണം: കരിമ്പുഴ പുഴയിൽ വലമ്പിലിമംഗലം മുണ്ടോർശ്ശി കടവിൽ തടയണ നിർമിക്കുന്ന സ്ഥലം പി. ഉണ്ണി എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു സംഘാടക സമിതി രൂപവത്കരണ യോഗം ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഭവന നിർമാണ സഹകരണ സംഘത്തിെൻറ പുതിയ ഓഫിസ് മന്ദിരത്തിെൻറ ഉദ്ഘാടനം സംബന്ധിച്ച സംഘാടക സമിതി രൂപവത്കരണ യോഗം ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.എൻ. ഷാജു ശങ്കർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് പി. അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീധരൻ മാസ്റ്റർ, എൻ. ഹരിദാസൻ, എം. മോഹനൻ മാസ്റ്റർ, കെ.എസ്. മധു, വി. ഗംഗാധരൻ, ഷീലാദേവി ടീച്ചർ, ഡയറക്ടർമാരായ പി.ടി. മുരളികൃഷ്ണൻ, എ. ശിവശങ്കരൻ, പി.പി. ശിവശങ്കരൻ, സി. ബാബുരാജൻ, സി.എൻ. ഗോപാലകൃഷ്ണൻ, പി. തങ്കവേലു, എൻ. കുഞ്ഞി ലക്ഷ്മി, സെക്രട്ടറി കെ. മുരളി മോഹനൻ എന്നിവർ സംസാരിച്ചു. അഡ്വ. സി.എൻ. ഷാജു ശങ്കർ ചെയർമാനും പി. അരവിന്ദാക്ഷൻ മാസ്റ്റർ കൺവീനറുമായി 251 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
Next Story