Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുഴയിൽ മാലിന്യം...

പുഴയിൽ മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടി ^താലൂക്ക്​ വികസന സമിതി

text_fields
bookmark_border
പുഴയിൽ മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടി -താലൂക്ക് വികസന സമിതി പട്ടാമ്പി: വേനൽ കടുക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ജലസ്രോതസ്സുകൾ സംരക്ഷിക്കാനും മാലിന്യമുക്തമാക്കാനും കർശന നടപടി സ്വീകരിക്കാൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമായി. വെള്ളിയാങ്കല്ല്, തിരുവേഗപ്പുറ, പട്ടാമ്പി പാലത്തിൽനിന്ന് പുഴയിലേക്ക് കോഴിമാലിന്യങ്ങൾ തള്ളുന്നത് വർധിച്ചിരിക്കുകയാണെന്ന് യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറുമാർ ചൂണ്ടിക്കാട്ടി. ഇത് തടയാൻ സി.സി.ടി.വി സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. ജനകീയ കൂട്ടായ്മയിൽ പ്രതിരോധിക്കാനുള്ള ശ്രമവും നടത്തും. പട്ടാമ്പി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഓടയിലൂടെയും നേരിട്ടും പുഴയിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാൻ നടപടി വേണമെന്ന് താലൂക്ക് ആശുപത്രിയിലെ ഡോ. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം സെക്രട്ടറിയെ അറിയിക്കാമെന്ന് നഗരസഭ പ്രതിനിധി പറഞ്ഞു. നഗരസഭയിലെ പൈപ് ലൈൻ മാറ്റാൻ ഷൊർണൂർ അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് അപേക്ഷ നൽകണമെന്ന് യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു. പട്ടാമ്പി-ഗുരുവായൂർ റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതും കൂറ്റനാടുള്ള വഴിയോരക്കച്ചവടവും തടയണമെന്ന് നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം. രജിഷ ആവശ്യപ്പെട്ടു. എം.എൽ.എ നിർദേശിച്ച 12 കുടിവെള്ള പദ്ധതികൾ ടെൻഡർ കഴിഞ്ഞ് കരാർവെച്ച് പ്രവൃത്തി തുടങ്ങിയതായും യോഗത്തിൽ വ്യക്തമാക്കപ്പെട്ടു. കുടിവെള്ള വിതരണം പഞ്ചായത്തുകളെയാണ് ഇക്കൊല്ലം ഏൽപിച്ചിരിക്കുന്നതെന്നും ബന്ധപ്പെട്ട യോഗം 12ന് ജില്ല കലക്ടർ പാലക്കാട് വിളിച്ചിട്ടുണ്ടെന്നും റവന്യു വകുപ്പിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും ഡെപ്യൂട്ടി തഹസിൽദാർ ശ്രീജിത്ത് പറഞ്ഞു. ത്രിതല ബ്ലോക്കിലെ പറക്കുളം കുടിവെള്ള പദ്ധതി കമീഷൻ ചെയ്യാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും ആവശ്യമുയർന്നു. തിരുവേഗപ്പുറയിൽ 16ാം വാർഡിൽ 60 സ​െൻറ് കായൽ സ്ഥലം ൈകയേറ്റം നടന്നതായും ഇത് തിരിച്ചുപിടിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്ന് അധ്യക്ഷത വഹിച്ച േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി പറഞ്ഞു. പട്ടാമ്പി മാർക്കറ്റ് റോഡിൽ ഒരു വശത്ത് മാത്രം വാഹന പാർക്കിങ് ഏർപ്പെടുത്തി യാത്രാതടസ്സം ഒഴിവാക്കണമെന്നും ഇതിന് സ്ഥിരം ട്രാഫിക് പൊലീസ് സേവനം ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃത്താലയിൽ ഇറിഗേഷൻ വകുപ്പ് അനുവദിച്ച കുളത്തി​െൻറ അതിർത്തി നിർണയം നടത്തണമെന്ന് പ്രസിഡൻറ് കൃഷ്ണകുമാർ ആവശ്യപ്പെട്ടു. പട്ടാമ്പി-വളാഞ്ചേരി റൂട്ടിൽ രാത്രികാലത്തെ ബസ് സർവിസ് റൂട്ടുകൾ പരിശോധിക്കണമെന്നും സർവിസ് മുടക്കുന്നതിനെതിരെ നടപടി വേണമെന്നും തിരുവേഗപ്പുറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. കേശവൻ ആവശ്യപ്പെട്ടു. വല്ലപ്പുഴ ഗേറ്റ് പ്രദേശ൦ മാലിന്യമുക്തമാക്കാൻ പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങൾ പി.ഡബ്ല്യു.ഡി തടസ്സപ്പെടുത്തുന്നുവെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എൻ. നന്ദവിലാസിനി അമ്മ പരാതിപ്പെട്ടു. അവിടെ കോൺക്രീറ്റിൽ കട്ട ഉറപ്പിക്കുന്ന സ്ഥിരം നിർമിതിയായതിനാലാണ് നടപടിയെന്ന് പൊതുമരാമത്തു വകുപ്പ് പ്രതിനിധി മറുപടി നൽകി. അഴുക്കു ചാലിന് മുകളിലുള്ള ഹോട്ടലിനു നോട്ടീസ് നൽകിയതായും അറിയിച്ചു. റേഷൻ കാർഡിലെ അർഹരെ ഉൾപ്പെടുത്തുന്നതും അനർഹരെ ഒഴിവാക്കുന്നതും തുടരുകയാണെന്നും പുതിയ കാർഡുകൾ ജൂൺ മാസത്തിൽ വിതരണം ചെയ്യുമെന്നും താലൂക്ക് സപ്ലൈ ഓഫിസ് പ്രതിനിധി അറിയിച്ചു. പട്ടാമ്പി ശാരദ സമാജം സ്ഥലം താലൂക്ക് ആശുപത്രി വികസനത്തിന് വിട്ടു കൊടുക്കുന്നത് സംബന്ധിച്ചുള്ള ഫയൽ ഒറ്റപ്പാല൦ സബ് കലക്ടർക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അവിടന്നുള്ള സബ് കലക്ടറാണ് അനുവദിച്ചു നൽകേണ്ടതെന്നും ഭൂരേഖ തഹസിൽദാർ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമാരായ പി. സുമിത, എൻ. നന്ദവിലാസിനി അമ്മ, എം. രജിഷ, കൃഷ്ണകുമാർ, തിരുവേഗപ്പുറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. കേശവൻ, പൊന്നാനി എം.പി.യുടെ പ്രതിനിധി സി.എം. അലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.പി. ശങ്കരൻ, പി.ടി. മുഹമ്മദ്, എം.പി. മുരളീധരൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ വി.പി. സെയ്ത് മുഹമ്മദ്, ശ്രീജിത്ത്, ഭൂരേഖ തഹസിൽദാർമാരായ പി.എൻ. അനി, രാധാകൃഷ്ണൻ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story