Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:38 AM GMT Updated On
date_range 2018-04-08T11:08:59+05:30സാന്ത്വന പരിചരണ കേന്ദ്രം ഉദ്‌ഘാടനം ഇന്ന്
text_fieldsഒറ്റപ്പാലം: സി.പി.എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലത്ത് ഇ.കെ. നായനാർ സ്മാരക സാന്ത്വന പരിചരണ കേന്ദ്രം പ്രവർത്തനത്തിനൊരുങ്ങുന്നു. കേന്ദ്രത്തിെൻറ ഉദ്‌ഘാടനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഞായറാഴ്ച വൈകീട്ട് മൂന്നിന് നിർവഹിക്കുമെന്ന് ഏരിയ സെക്രട്ടറി എസ്. കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സി.എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, പി. ഉണ്ണി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഒരു ഡോക്ടറുടെയും നഴ്‌സുമാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് 3000 വീടുകളിൽ ഹുണ്ടിക സ്ഥാപിച്ചിട്ടുണ്ട്. 2015 ജൂണിൽ രജിസ്‌റ്റർ ചെയ്ത പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ പ്രവർത്തന പരിധി ഒറ്റപ്പാലം, ഷൊർണൂർ നഗരസഭകളും വാണിയംകുളം, അനങ്ങനടി, അമ്പലപ്പാറ, ലക്കിടി പേരൂർ, മണ്ണൂർ പഞ്ചായത്തുകളുമാണ്.
Next Story