Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:29 AM GMT Updated On
date_range 2018-04-08T10:59:56+05:30കമ്മിറ്റി യോഗം
text_fieldsആലത്തൂർ: കാവശ്ശേരി മണ്ഡലം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ചിങ്ങനൂർ മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ. രവി അധ്യക്ഷത വഹിച്ചു. എ. ആണ്ടി അപ്പു, കെ.യു. അംബുജാക്ഷൻ, കെ. ചാത്തൻ, എച്ച്. മുബാറഖ്, കെ. ആദംകുട്ടി, വി. അയ്യപ്പൻ, വത്സലകുമാരി, എം.എൻ. സോമൻ, നൗഫൽ ചുണ്ടകാട്, അനൂപ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകന് മർദനമേറ്റു മുതലമട: ഡി.വൈ.എഫ്.ഐ പ്രവർത്തകന് മർദനം. പോത്തമ്പാടം പെരുംചിറ ചന്ദ്രെൻറ മകൻ രാജേഷിനാണ് (26) തലക്ക് പരിക്കേറ്റ് ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം രാത്രി പത്തോെട വീട്ടിലേക്ക് പോവുകയായിരുന്ന രാജേഷിനെ മൂന്നിലധികം പേർ തടഞ്ഞുനിർത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു. തലക്കും മുഖത്തും കഴുത്തിനും പരിക്കേറ്റു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഡിവൈ.എഫ്.ഐ പെരുംചിറ യൂനിറ്റ് സെക്രട്ടറിയാണ് രാജേഷ്. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പോത്തമ്പാടത്ത് പ്രകടനം നടത്തി. തുടർന്നു നടന്ന പൊതു യോഗത്തിൽ ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് അഡ്വ. സിയാവുദ്ദീൻ, തിരുച്ചന്ദ്രൻ, ബേബി സുധ, കുട്ടപ്പൻ, വിനേഷ്, ഷെരീഫ് എന്നിവർ സംസാരിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് പുതുനഗരം: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ദേവദാസ് (46), ദേവകി (38), ഷാൻ (26), ആഷിഖ് (31) എന്നിവർക്കാണ് പരിക്കേറ്റത്. പുതുനഗരം-കൊടുവായൂർ റോഡിൽ തിയറ്ററിന് സമീപം ശനിയാഴ്ച ഉച്ചക്കാണ് സംഭവം. പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story