Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:18 AM GMT Updated On
date_range 2018-04-08T10:48:00+05:30കുട്ടി പ്രതിഭകൾക്ക് എഴുത്തറിവുകൾ പകർന്ന് നൽകി തുഞ്ചൻപറമ്പിൽ സാഹിത്യ ശിൽപ്പശാല
text_fieldsതിരൂർ: വളർന്നു വരുന്ന തലമുറയുടെ സർഗഭാവനകൾക്ക് വർണം നൽകാൻ തുഞ്ചൻപറമ്പിൽ സാഹിത്യ ശിൽപ്പശാല. തുഞ്ചൻ ട്രസ്റ്റിന് കീഴിലുള്ള ബാലസമാജത്തിെൻറ നേതൃത്വത്തിലുള്ള ദ്വിദിന ശിൽപ്പശാല കുട്ടിയെഴുത്തുകാർക്ക് തലമുതിർന്ന എഴുത്തുകാരുടെ ജീവിതാനുഭവങ്ങൾ നേരിൽ അറിയാനുള്ള വേദിയായി. പുതിയ പ്രമേയത്തിനായുള്ള നിരന്തരമായ അന്വേഷണമാണ് എഴുത്തുകാരൻ നടത്തേണ്ടതെന്ന് ഉദ്ഘാടനം ചെയ്ത എം.ടി. വാസുദേവൻ നായർ പറഞ്ഞു. വായനക്കാരനെ രസിപ്പിക്കുകയും എന്തോ പുതിയ അറിവ് കിട്ടി എന്ന തോന്നലുണ്ടാക്കുകയും വേണം. ഭാഷയെ ഭംഗിയായി ആളുകളിലേക്ക് എത്തിക്കുന്നതിലാണ് എഴുത്തുകാരെൻറ സൗന്ദര്യവും ശക്തിയുമെന്നും നൻമയും മാനവികതയും മുറുകെ പിടിച്ചാണ് എഴുത്തുകാരൻ സൃഷ്ടിപരമായ കഴിവുകൾ ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാർ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.എൻ. കാരശ്ശേരി, ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി. രാമനുണ്ണി, മണമ്പൂർ രാജൻ ബാബു, എം.എം. ബഷീർ, പി.കെ. ഗോപി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. രചനാവതരണം, ചർച്ച, കലാപരിപാടികൾ, പത്രനിർമാണം എന്നിവയും നടന്നു. ഞായറാഴ്ച വൈകീട്ട് സമാപിക്കും. പാലങ്ങളുടെ അപ്രോച്ച് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണം തിരൂർ: പണി പൂർത്തിയായ താഴെപ്പാലം, സിറ്റി ജങ്ഷൻ, പൊലീസ് ലൈൻ പാലങ്ങളുടെ അപ്രോച്ച് റോഡ് നിർമാണവും ഉടൻ പൂർത്തിയാക്കണമെന്ന് വെൽഫെയർ പാർട്ടി തിരൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി തവണ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും നിഷേധാത്മകമായ നിലപാട് തുടരുന്നതിൽ യോഗം പ്രതിഷേധിച്ചു. മുനിസിപ്പൽ പ്രസിഡൻറ് കെ.വി ഹനീഫ പൂക്കയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പരമേശ്വരൻ ഏഴൂർ, ശോഭ തിരൂർ, ബഷീർ അഹമ്മദ് മുത്തൂർ, ടി.കെ. അശ്റഫലി, ബാവ അന്നാര, റഷീദ് അമ്മേങ്ങര, ഇസ്മയിൽ അന്നാര എന്നിവർ സംസാരിച്ചു.
Next Story