Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:18 AM GMT Updated On
date_range 8 April 2018 5:18 AM GMTടീൻസ് മീറ്റ്
text_fieldsbookmark_border
എടയൂർ: എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് എസ്.ഐ.ഒ വളാഞ്ചേരി ഏരിയ സംഘടിപ്പിച്ച ക്യാമ്പ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ ഏരിയ പ്രസിഡൻറ് മുഹമ്മദ് ജാസിർ അധ്യക്ഷത വഹിച്ചു. 'സന്മാർഗത്തിലേക്കുള്ള കൂട്ട്' എന്ന വിഷയത്തിൽ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം നജാത്തുല്ല സംസാരിച്ചു. ഷോർട്ട് ഫിലിം സംവിധായകൻ എ.കെ. സാജിദ് ഷോർട്ട് ഫിലിം നിർമാണത്തെ കുറിച്ച് വിദ്യാർഥികളുമായി പങ്കുവെച്ചു. 'നമ്മുടെ മാതാപിതാക്കൾ സ്വർഗത്തുലേക്കുള്ള പാഥേയം' എന്ന തലക്കെട്ടിൽ റഹീം പാലാറ സംവദിച്ചു. നെഹ്റു യുവ കേന്ദ്ര കോഒാഡിനേറ്റർ റിയാസ് ക്യാമ്പ് ഫയറിന് നേതൃത്വം നൽകി. അബ്ദുൽ മുഫീദ്, മുർഷിദ് ഹുസൈൻ, വി.പി.എ. സാബിർ, യു.പി. സ്വാലിഹ്, മിസ്ഹബ് മാവണ്ടിയൂർ, അജ്മൽ ഷഹീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. യു. മുബാരിസ് സ്വാഗതവും ഷജാസ് അഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story