Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎളയൂർ യതീംഖാന റൂബി...

എളയൂർ യതീംഖാന റൂബി ജൂബിലി പ്രഖ്യാപന സമ്മേളനം സമാപിച്ചു

text_fields
bookmark_border
അരീക്കോട്: എളയൂർ മൽജഉൽ ഐതാം യതീംഖാന 40ാം വാർഷികം ഒരു വർഷം നീണ്ട 40 ഇന കർമപദ്ധതികളുടെ പ്രഖ്യാപനത്തോടെ സമാപിച്ചു. കോഴിക്കോട് വലിയ ഖാദി പാണക്കാട് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒ.പി. കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, ഫരീദ് റഹ്മാനി കാളികാവ്, അബൂബക്കർ ഹുദവി മുണ്ടംപറമ്പ്, അഡ്വ. യു.എ. ലത്തീഫ്, സി.എം. കുട്ടി സഖാഫി, കെ. കുഞ്ഞാൻ, കെ.ടി. തങ്ങൾ, മുജീബുറഹ്മാൻ ഫൈസി, ഉമർ ഫൈസി, നിർമാൺ മുഹമ്മദലി, പി. മുഹമ്മദ് ഹാജി, ടി.പി. ശുക്കൂർ ഹാജി, ഗഫൂർ, ഹുസൈൻ ഹാജി, ഡോ. ഇ.എം. അബ്ദുന്നാസർ, സക്കീർ ഹാജി, വി.എ. നാസർ എന്നിവർ പങ്കെടുത്തു. 'വിദ്യാഭ്യാസ രംഗത്തെ പുതുസാധ്യതകൾ' വിഷയത്തിൽ നടന്ന സംവാദത്തിൽ ബീരാൻ മാസ്റ്റർ, ഡോ. സമദ് ഇരുവേറ്റി, അഡ്വ. മുഹമ്മദ് സിനാൻ തുടങ്ങിയവർ പങ്കെടുത്തു. കുടുംബ സന്ദർശന പ്രാർഥന സദസ്സിന് മജീദ് ഫൈസി കിഴിശ്ശേരി, ഷാജഹാൻ റഹ്മാനി കം ബ്ലക്കാട്, മൊയ്തീൻ കുട്ടി ദാരിമി എന്നിവർ നേതൃത്വം നൽകി. മജ്ലിസുന്നൂർ വാർഷികം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹസൻ സഖാഫി പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഷൗക്കത്തലി മൗലവി വെള്ളമുണ്ട, ഇബ്രാഹിം വാഫി, അബ്ദുറഹിമാൻ മദനി, എന്നിവർ നേതൃത്വം നൽകി. സമാപന പ്രാർഥന സംഗമത്തിന് സയ്യിദ് മാനു തങ്ങൾ വെള്ളൂർ നേതൃത്വം നൽകി. കെ.എ. റഹ്മാൻ ഫൈസി, അബ്ദുറഹ്മാൻ ഫൈസി, ഹനീഫ ദാരിമി, അബ്ദുസ്സമദ് വഹബി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story