Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപയ്യനാട് എലമ്പ്രയിൽ...

പയ്യനാട് എലമ്പ്രയിൽ പ്രൈമറി സ്കൂൾ: തീരുമാനിക്കേണ്ടത് സർക്കാർ -ന്യൂനപക്ഷ കമീഷൻ

text_fields
bookmark_border
മഞ്ചേരി: മൂന്ന് പതിറ്റാണ്ടിലേറെയായി ഒരു പ്രൈമറി സ്കൂളിന് സ്ഥലം വാങ്ങി നാട്ടുകാർ കാത്തിരിക്കുന്ന എലമ്പ്രയിൽ സ്കൂൾ വേണമോ എന്നത് സർക്കാറി​െൻറ നയപരമായ കാര്യമാണെന്ന് ന്യൂനപക്ഷ കമീഷൻ അധ്യക്ഷൻ പി.കെ. ഹനീഫ. സ്കൂളുകളുടെ ആവശ്യകത പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ സ്കൂൾ മാപ്പിങ്ങിൽ ഈ പ്രദേശം ഉൾപ്പെട്ടിട്ടില്ലെന്നും ഹൈകോടതിയിൽ പരാതിയായി നൽകിയതിനാൽ അഭിപ്രായം പറയുന്നില്ലെന്നും കമീഷൻ കൂട്ടിച്ചേർത്തു. സ്കൂളിനായി തദ്ദേശീയർ നൽകിയ ഹരജിക്ക് മറുപടിയായാണ് ന്യൂനപക്ഷ കമീഷ‍​െൻറ വിശദീകരണം. പ്രദേശത്ത് വിദ്യാലയം സ്ഥാപിക്കാൻ സാധ്യതകൾ അറിയിക്കാൻ ഹൈകോടതി സർക്കാറിന് നിർദേശം നൽകിയിരുന്നു.1985ൽ സ്കൂൾ സ്ഥാപിക്കാൻ നാട്ടുകാർ പണം പിരിച്ച് ഒരേക്കർ ഭൂമി വാങ്ങിയിട്ടിട്ടുണ്ട്. വർഷങ്ങൾ കാത്തിരുന്നിട്ടും സ്കൂളിന് വേണ്ടി സർക്കാറോ മഞ്ചേരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളോ യാതൊരു ശ്രമവും നടത്താതായതോടെയാണ് ഇക്കാര്യം കോടതിയിലെത്തിയത്. തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറുകുളത്തും ചെറാംകുത്തിലും തോട്ടുപൊയിലിലുമാണ് സമീപത്ത് ൈപ്രമറി സ്കൂളുള്ളത്. അഞ്ചു കി.മി അടുത്ത് വടക്കാങ്ങരയിൽ എയ്ഡഡ് യു.പി സ്കൂളുണ്ട്. പ്രൈമറി സ്കൂൾ പഠനത്തിന് ഈ ഭാഗത്തുള്ള വിദ്യാർഥികൾ ഏറെ ദൂരം യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. 150ഒാളം പ്രൈമറി വിദ്യാർഥികൾ പ്രദേശത്തുണ്ട്. നേരത്തേ ബാലാവകാശ കമീഷൻ പരിശോധിച്ച് പൊതുവിദ്യാലയം അനിവാര്യമാണെ് റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, രാഷ്ട്രീയ പാർട്ടികൾക്കോ ജനപ്രതിനിധികൾക്കോ ഇക്കാര്യത്തിൽ ഇടപെടാൻ മനസ്സുവന്നിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story