Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:05 AM GMT Updated On
date_range 2018-04-08T10:35:59+05:30ഗ്രീൻവാലി എക്സലൻസ് കോൺഫറൻസ്
text_fieldsഅരീക്കോട്: നാടിെൻറ ജൈവ വൈവിധ്യവും പാരിസ്ഥിതിക സവിശേഷതകളും തിരിച്ചറിഞ്ഞ് മണ്ണിനോടും മനുഷ്യനോടും ബന്ധമുള്ള പഠനരീതി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് നെല്ലിക്കാപറമ്പ് ആഹ്വാനം ചെയ്‌തു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. സി.എം. സാബിർ നവാസ് അധ്യക്ഷത വഹിച്ചു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിെൻറ ടെക്‌നോളജി ഇനീഷ്യേറ്റിവ് ഉപദേശകനായിരുന്ന ആസിഫ് മുഹമ്മദ് ഇഖ്ബാൽ മുഖ്യാതിഥിയായി. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ കൊണ്ടൂരു നരേഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻവാലി ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പ്രഫ. സയ്യിദ് മുഹമ്മദ് ശാക്കിർ, മുൻ ചെയർമാൻ സി.പി. ചെറിയ മുഹമ്മദ്, പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ.പി. ഹിദായത്ത് തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. പ്രവാസി ചിത്രകാരൻ കെ. റിയാസിെൻറ ചിത്രപ്രദർശനവും അരങ്ങേറി. ഗ്രീൻ ഹോം പ്രോജക്ടിെൻറ പ്രഖ്യാപനം എസ്.എസ്.എം ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ സി. അബ്ദുൽ ഹമീദ് നിർവഹിച്ചു.
Next Story