Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:05 AM GMT Updated On
date_range 2018-04-08T10:35:59+05:30സമരം ചെയ്യുന്ന സി.പി.എമ്മുകാരും തീവ്രവാദികളാണോ ^ അബ്ദുറബ്ബ് എം.എൽ.എ
text_fieldsസമരം ചെയ്യുന്ന സി.പി.എമ്മുകാരും തീവ്രവാദികളാണോ - അബ്ദുറബ്ബ് എം.എൽ.എ കോട്ടക്കൽ: ദേശീയപാത വികസനത്തിെൻറ പേരിൽ സമരം ചെയ്യുന്ന സി.പി.എമ്മുകാരും തീവ്രവാദികളാണോയെന്ന് പി.കെ. അബ്ദുറബ്ബ് എം.എൽ.എ. ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരാണ് സമരരംഗത്തുള്ളവർ. രാഷ്ട്രീയ കക്ഷിഭേദമന്യേയാണ് അവർ സമരം ചെയ്യുന്നത്. സർക്കാരിെൻറ പാകപ്പിഴ ഒളിച്ചുവെക്കാനാണ് സമരക്കാരെ തീവ്രവാദികളെന്ന് വിളിക്കുന്നത്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാഗതമാട് ബൈപാസ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന അഡ്വ. ഷബീനയെ സന്ദർശിക്കാനെത്തിയതായിരുന്നു എം.എൽ.എ. ഏഴാം ദിവസത്തെ സമരം കോൺഗ്രസ് നേതാവ് വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
Next Story