Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത: നഷ്​ടങ്ങള്‍...

ദേശീയപാത: നഷ്​ടങ്ങള്‍ ഒഴിവാക്കാന്‍ പാലച്ചിറമാട്-കൊളപ്പുറം ബദല്‍ റൂട്ട് നടപ്പാക്കണം

text_fields
bookmark_border
തിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പിലെ ഭീമന്‍ നഷ്ടങ്ങളും കുടിയിറക്കലും പരിഹരിക്കാൻ മാസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ക്ക് സമര്‍പ്പിച്ച എടരിക്കോട്-പാലച്ചിറമാട്-കൊളപ്പുറം ബദല്‍ റൂട്ട് നടപ്പാക്കണമെന്ന് തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. 300ലേറെ വീടുകളും നിരവധി ആരാധനാലയങ്ങളും ഖബര്‍സ്ഥാനുകളും ആയിരക്കണക്കിനു കെട്ടിടങ്ങളും നിലവിലുള്ള അലൈന്‍മ​െൻറില്‍ പൊളിച്ചു നീക്കേണ്ടിവരുന്നത് വലിയ സാമൂഹികാഘാതമാണ് ഉണ്ടാക്കുന്നത്. ബദല്‍ റൂട്ട് ഇതിന് പരിഹാരമാണ്. എടരിക്കോട്, പെരുമണ്ണ ക്ലാരി, തെന്നല പഞ്ചായത്തുകളും തിരൂരങ്ങാടി നഗരസഭയും നേരത്തേ ഈ ബദല്‍ റൂട്ട് വലിയ നഷ്ടങ്ങള്‍ ഒഴിവാക്കുന്നതും ഏറെ പ്രായോഗികമാണെന്നും ചൂണ്ടിക്കാട്ടി ദേശീയപാത അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. കൊഴിച്ചെന, പൂക്കിപ്പറമ്പ്, വെന്നിയൂര്‍, കാച്ചടി, കരുമ്പില്‍, കക്കാട്, കൂരിയാട്, കൊളപ്പുറം തുടങ്ങിയ ടൗണുകളെ ഒരു നിലക്കും ബാധിക്കാത്തതാണിത്. 11ന് നടക്കുന്ന സര്‍വകക്ഷിയോഗം ഈ ബദല്‍ റൂട്ട് അംഗീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. യു.കെ. മുസ്തഫ മാസ്റ്റര്‍, കെ.എം. മൊയ്തീന്‍, ചെറ്റാലി റസാഖ് ഹാജി, സമദ് മൂഴിക്കല്‍, യു. അഹമ്മദ് കോയ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story