Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:05 AM GMT Updated On
date_range 2018-04-08T10:35:59+05:30ആവശ്യപ്പെട്ടാല്‍ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പദ്ധതികള്‍ അനുവദിക്കും ^മന്ത്രി
text_fieldsആവശ്യപ്പെട്ടാല്‍ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പദ്ധതികള്‍ അനുവദിക്കും -മന്ത്രി വേങ്ങര: ജനപ്രതിനിധികളും സ്കൂള്‍ പി.ടി.എയും ചേര്‍ന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവശ്യപ്പെട്ടാല്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. പക്ഷേ, ഇതോടൊപ്പം വിദ്യാലയത്തിലെ പഠന നിലവാരം ഉയര്‍ത്താനുള്ള പദ്ധതികളും തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ജി.ജി.വി.എച്ച്.എസ്.എസ് വിദ്യാലയത്തിലെ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വേങ്ങര മണ്ഡലത്തിലെ ഒരുവിദ്യാലയമാണ് അന്താരാഷ്ട്ര നിലവാരത്തലേക്കുയര്ത്തുന്നതെന്നും ഇതിനാവശ്യമായ തുക നീക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എൽ.പി വിദ്യാലയങ്ങള്‍ക്ക് ഒരുകോടിയും മറ്റു വിദ്യാലയങ്ങള്‍ക്ക് മൂന്നുകോടിയും വകയിരുത്തിയിട്ടുണ്ട്. 2000ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിന് മൂന്ന് കോടി അനുവദിക്കാമെന്ന് വകുപ്പുണ്ട്. വേങ്ങര മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളിനു ഈ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി. അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്, എം. മുഹമ്മദ് അന്‍വര്‍, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലന്‍കുട്ടി, വിദ്യാഭ്യാസ ജില്ല ഓഫിസര്‍ ടി.കെ. അജിതകുമാരി, വി. സുധാകരന്, പി. ലതികാകുമാരി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി. സുധാകരൻ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു.
Next Story