Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:02 AM GMT Updated On
date_range 8 April 2018 5:02 AM GMTസിൽസില നൂരിയ ആത്മീയ സമ്മേളനത്തിന് പ്രൗഢ തുടക്കം
text_fieldsbookmark_border
കരുവാരകുണ്ട്: സിൽസില നൂരിയ്യ ത്വരീഖത്ത് ആത്മീയ തർബിയത്ത് സമ്മേളനത്തിന് കരുവാരകുണ്ട് നൂരി നഗറിൽ പ്രൗഢ തുടക്കം. ശനിയാഴ്ച രാത്രി നടന്ന പൊതുസമ്മേളനത്തിൽ സിൽസില നൂരിയ്യ സജ്ജാദെ നശീൻ അഹമ്മദ് മുഹ്യിദ്ദീൻ നൂരിഷ സാനീ മുഖ്യപ്രഭാഷണം നടത്തി. ത്രിദിന തർബിയത്ത് ക്യാമ്പ് സംസ്ഥാന വൈസ് പ്രസിഡൻറ് നൂർ മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.കെ. അലവി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് യൂസുഫ് നിസാമി ഷാ സുഹൂരി, മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ, മൗലാനാ അതാഉർറസൂൽ ചെന്നൈ എന്നിവർ സംസാരിച്ചു. രാവിലെ ഹസ്റത്ത് സുഹൂരി ഷാ നൂരിയുടെ ദർഗയിൽ സിയാറത്ത്, ഖത്മുൽ ഖുർആൻ, മൗലിദ് പാരായണം, അന്നദാനം എന്നിവ നടന്നു. സിൽസില നൂരിയ്യ സംസ്ഥാന പ്രസിഡൻറ് യൂസുഫ് നിസാമി ഷാ സുഹൂരി നേതൃത്വം നൽകി. നിരവധി പണ്ഡിതരും നൂറുകണക്കിന് പ്രവർത്തകരും സംബന്ധിച്ചു. ഉറൂസിലും സമ്മേളനത്തിലും പങ്കെടുക്കാനായി കേരളത്തിലെത്തിയ അഖിലേന്ത്യ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ആരിഫുദ്ദീൻ ജീലാനിക്ക് വൻ സ്വീകരണം നൽകി. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story