Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 4:59 AM GMT Updated On
date_range 2018-04-08T10:29:56+05:30മത സൗഹാർദ പാരമ്പര്യത്തെ പ്രതികൂട്ടിൽ നിർത്തുന്ന പ്രസ്താവനകൾ അപലപനീയം –എ.ഐ.വൈ.എഫ്
text_fieldsമലപ്പുറം: ദേശീയപാത സർവേയുടെ പേരിൽ പൊലീസ് നടത്തിയ നരനായാട്ട് ഇടതുപക്ഷത്തിനു തീരാകളങ്കമാെണന്ന് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി. പരിക്കേറ്റവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുകയും കേസുകൾ പിൻവലിക്കുകയും വേണം. മന്ത്രിമാരും നേതാക്കളും ജില്ലയുടെ മത സൗഹാർദ പാരമ്പര്യത്തെ പ്രതികൂട്ടിൽ നിർത്തി നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണ്. വിഷയത്തിൽ മുസ്ലിം ലീഗിെൻറത് ഇരട്ടത്താപ്പ് നയമാണ്. ലീഗിെൻറ നേതൃത്വത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ആദ്യം സർവേ അംഗീകരിക്കുകയും ഇപ്പോൾ എതിർത്ത് രംഗത്തുവരുകയും ചെയ്യുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവെച്ചാണ്. സർക്കാർ സമഗ്ര ചർച്ച നടത്തി ഇരകളെ കൂടി ബോധ്യപ്പെടുത്തി മാത്രമേ തുടർ നടപടികൾ പുനരാരംഭിക്കാവൂ എന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എം.കെ. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, പി.ടി. ഷറഫുദ്ദീൻ, അഡ്വ. കെ.കെ. സമദ്, ഷഫീർ കിഴിശ്ശേരി എന്നിവർ സംസാരിച്ചു.
Next Story