Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുവന്നൂര്‍ കുടിവെള്ള...

കരുവന്നൂര്‍ കുടിവെള്ള പദ്ധതി

text_fields
bookmark_border
ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഇന്നു (ശനി) മുതൽ. ചാവക്കാട്: ചാവക്കാട്, ഗുരുവായൂർ നഗരസഭകളിൽ ശുദ്ധജലമെത്തിക്കാനുള്ള യുടെ പൈപ്പിടുന്നതിൻറെ ഭാഗമായി ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ശനിയാഴ്ച്ച ആരംഭിക്കും. ദേശീയപാതയില്‍ ചേറ്റുവ പാലം മുതല്‍ ചാവക്കാട് സ​െൻറർ വരെയാണ് ഗതാഗതം പൂര്‍ണമായി നിയന്ത്രിക്കുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യു.ഐ.ഡി.എസ്.എസ്.എം.ടി.ഫെസിലിറ്റേഷന്‍ കമ്മിറ്റിയാണ് പൈപ്പിടല്‍ ജോലികള്‍ക്കായി ഗതാഗതം നിയന്ത്രിക്കാനുള്ള തീരുമാനമെടുത്തത്. ശനിയാഴ്ച്ച രാവിലെ ആരംഭിക്കുന്ന ജോലി രാത്രിയും പകലുമായി തുടർന്ന് മെയ് 10 ഓടെ തീർക്കാനാകുമെന്നാണ് കരുതുന്നത്. ചേറ്റുവ പുഴയിലെ പൈപ്പിടലും ഈ ദിവസങ്ങൾക്കിടയിലുണ്ടാകും. ഇതനുസരിച്ച് മലപ്പുറം,- പൊന്നാനി ഭാഗത്തു നിന്ന് കൊച്ചിയിലേക്ക് പോകുന്ന കണ്ടെയിനർ വാഹനങ്ങളും കൊച്ചി- കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും വരുന്ന കണ്ടെയിനർ വാഹനങ്ങളും റൂട്ട് മാറ്റി തൃശൂർ, കുന്നംകുളം, എടപ്പാൾ വഴി പോകണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. മറ്റു വലിയ വാഹനങ്ങള്‍ പുളിക്കകടവ് പാലം വഴിയും ചാവക്കാട് ഏനാമാവ് റോഡ് വഴിയും ഗുരുവായൂര്‍- തൃശൂര്‍ വഴിയും തിരിഞ്ഞു പോകണം. ചെറിയ വാഹനങ്ങള്‍ ഒരുമനയൂര്‍ മൂന്നാംകല്ലില്‍ നിന്ന് തിരിഞ്ഞ് കടപ്പുറം അഞ്ചങ്ങാടി വഴി പൊന്നാനി റോഡില്‍ പ്രവേശിക്കണം. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഒരുമനയൂർ കുണ്ടുക്കടവ് പാലം വഴിയും കടന്നുപോകാനാവും.
Show Full Article
TAGS:LOCAL NEWS 
Next Story