Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:21 AM GMT Updated On
date_range 2018-04-07T10:51:00+05:30ശിവകാശിയിൽ പടക്കനിർമാണ കേന്ദ്രങ്ങളിൽ സ്ഫോടനം; നാല് മരണം
text_fieldsകോയമ്പത്തൂർ: ശിവകാശിയിലെ രണ്ട് സ്വകാര്യ പടക്ക നിർമാണ കേന്ദ്രങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ നാലു മരണം. സാത്തൂർ രാമുത്തേവൻപട്ടിയിലെ ഹരിചന്ദ്രെൻറ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയിൽനിന്ന് ലോറിയിൽ പടക്കം കയറ്റുന്നതിനിടെയാണ് സ്ഫോടനം. ശേഖർ (30), രവി (45) എന്നിവരാണ് മരിച്ചത്. കുമാർ, ഇരുളപ്പൻ, പളനിസാമി എന്നിവരെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയും പൂർണമായും കത്തി നശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അതിനിടെ ശിവകാശി വെമ്പക്കോട്ടയിലെ നല്ലപെരുമാൾ എന്നയാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് തൊഴിലാളികൾ മരിച്ചു. മൂർത്തിനായ്ക്കൻപട്ടി അഴകർസാമി (50) , ദൈവാനെ എന്നിവരാണ് മരിച്ചത്. രണ്ട് സ്ത്രീ തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിമരുന്ന് മിശ്രിതം തയാറാക്കുന്നതിനിടെയാണ് പൊട്ടിത്തെറി. ഇവർ ജോലി ചെയ്തിരുന്ന കെട്ടിടം പൂർണമായും തകർന്നു.
Next Story