Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

സ്വാഗതമാട്^പാലച്ചിറമാട് ബൈപാസ്: അനിശ്ചിതകാല സമരം ഏഴാം ദിവസത്തിലേക്ക്

text_fields
bookmark_border
സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ്: അനിശ്ചിതകാല സമരം ഏഴാം ദിവസത്തിലേക്ക് പടം / സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ് പദ്ധതിക്കെതിരെ സമരം നയിക്കുന്ന അഡ്വ. ഷബീനക്കും സമരസമിതിക്കും ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി നടത്തിയ പ്രകടനം ./WAO235 വെൽഫെയർ photo: mpl3 razak palery സ്വാഗതമാട് ബൈപാസ് സംയുക്ത സമരസമിതിയുടെ നിരാഹാര സമരത്തി​െൻറ ആറാംദിവസം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു കോട്ടക്കൽ: സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ് പദ്ധതിക്കെതിരെ അഡ്വ. ഷബീനയും സമരസമിതിയും നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്. ആറാംദിവസത്തെ സമരം വെൽഫെയർ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. സി. ആസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ്, മുനീബ് കാരകുന്ന് എന്നിവർ സംസാരിച്ചു. ജാബിർ സ്വാഗതമാട് സ്വാഗതവും എ.പി. മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. അരീക്കാട്, സ്വാഗതമാട് എന്നിവിടങ്ങളിലെ സമരപ്പന്തൽ റസാഖ് പാലേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ്, വൈസ് പ്രസിഡൻറ് മുനീബ് കാരകുന്ന്, സെക്രട്ടറി അശ്റഫ് വൈലത്തൂർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story