Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂർ ഡിവൈ.എസ്.പി...

തിരൂർ ഡിവൈ.എസ്.പി ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

text_fields
bookmark_border
തിരൂർ: ഡിവൈ.എസ്.പി ഓഫിസ് പൊലീസ്ലൈനിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. രണ്ട് വർഷത്തിലേറെയായി നോക്കുകുത്തിയായി കിടക്കുന്ന പുതിയ ആസ്ഥാനത്ത് ഉദ്ഘാടനത്തിന് തിരക്കിട്ട ഒരുക്കങ്ങൾ തുടങ്ങി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഉദ്ഘാടനമുണ്ടാകും. കാർ പോർച്ച് പ്രവൃത്തി പൂർത്തിയായി. പരിസരത്തുനിന്ന് വാഹനങ്ങൾ മാറ്റിത്തുടങ്ങി. ക്വാർട്ടേഴ്സ് വളപ്പിലെ കാടുമൂടിക്കിടക്കുന്ന ഭാഗത്തേക്കാണ് കസ്റ്റഡി വാഹനങ്ങൾ നീക്കുന്നത്. നിലവിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ റവന്യൂ വകുപ്പി​െൻറ ഷെൽട്ടർ ഹാളിലാണ് ഡിവൈ.എസ്.പി ഓഫിസുള്ളത്. നിന്നുതിരിയാനിടമില്ലാതെ കനത്ത ചൂടിൽ വെന്തുരുകിയുമാണ് പൊലീസുകാർ കഴിയുന്നത്. സ്വന്തം കെട്ടിടമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story