Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദലിത്​ യുവതിയെ...

ദലിത്​ യുവതിയെ പീഡിപ്പിച്ചു; ഒരാള്‍ അറസ്​റ്റിൽ

text_fields
bookmark_border
താമരശ്ശേരി: പത്തൊമ്പതുകാരിയായ ദലിത് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുവള്ളി പെരിയാംതോട്ടിലെ വാടക കെട്ടിടത്തില്‍ താമസിച്ചുവരുന്ന പാലക്കാട് പട്ടാമ്പി കൊപ്പം പൊട്ടന്‍ചിറയില്‍ അഷ്‌റഫലിയെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് നിരന്തരമായി ലൈംഗികപീഡനത്തിന് വിധേയയാക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഒമ്പത് വര്‍ഷമായി കൊടുവള്ളിയില്‍ താമസിച്ചുവരുകയാണ് പ്രതി. ഒരു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവള്ളിക്കടുത്ത വെണ്ണക്കാട്ടിലെ ഹോട്ടല്‍ മുറിയില്‍വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പൊലീസിനുനല്‍കിയ മൊഴിയില്‍ പറയുന്നത്. കൊടുവള്ളി മാനിപുരത്തെ അമ്മവീട്ടില്‍ നിന്ന് യുവതിയെ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു.തുടർന്ന് കൊടുവള്ളി െപാലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ വ്യാഴാഴ്ച യുവതിയെ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. സംഭവത്തിന് പിറകില്‍ വന്‍ റാക്കറ്റുണ്ടെന്ന് പോലീസ് സംശയിക്കുന്നു. താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവനാണ് അന്വേഷണചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story