Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമവും ...

പൂർവ വിദ്യാർഥി സംഗമവും ആദരിക്കലും നാളെ

text_fields
bookmark_border
തിരൂർ: എടക്കനാട് ജി.എം.യു.പി സ്കൂൾ പൂർവ വിദ്യാർഥി സംഗമവും ഗുരുനാഥരെ ആദരിക്കലും ശനിയാഴ്ച നടക്കും 'ഒരു വട്ടം കൂടി' എന്ന പേരിലാണ് പൂർവ വിദ്യാർഥികൾ സമ്മേളിക്കുന്നത്. വൈകീട്ട് 3.30ന് മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും. ടെലിവിഷൻ അവതാരകനും നടനുമായ ആദിൽ ഇബ്രാഹിം മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ എം.ബി. ജയാനന്ദ്, എ.പി. ഫിറോസ്, എം.പി. ഇബ്രാഹിം, ഇ.പി. അലി അഷ്ക്കർ, അൻവർ കക്കിടി, ഉദയൻ പുറത്തൂർ എന്നിവർ പങ്കെടുത്തു. താലൂക്ക് വികസന സമിതി നാളെ തിരൂർ: താലൂക്ക് വികസന സമിതിയുടെ ഏപ്രിൽ മാസത്തെ യോഗം ശനിയാഴ്ച രാവിലെ 10.30ന് താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും. താലൂക്ക് തലത്തിലെ എല്ലാ ഓഫിസുകളിലെയും പ്രതിനിധികൾ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story