Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവരാഹകീര്‍ത്തി...

വരാഹകീര്‍ത്തി പുരസ്‌കാരം വിതരണം ചെയ്തു

text_fields
bookmark_border
ആനക്കര: പന്നിയൂര്‍ വരാഹ ജയന്തി മഹോത്സവ ഭാഗമായി ഏര്‍പ്പെടുത്തിയ പന്നിയൂര്‍ വരാഹകീര്‍ത്തി പുര്‌സകാരം കെ. ജയകുമാറിന് കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി രാമവർമ വിതരണം ചെയ്തു. ക്ഷേത്ര സേവന സമിതി പ്രസിഡൻറ് യു.പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. തട്ടത്തിലെ അമ്മമാരെ ആദരിക്കല്‍ ചടങ്ങ് സിനിമതാരം കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സര്‍വിസില്‍ നിന്ന് വിരമിക്കുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ നാരായണന്‍ നായരെ കെ. ജയകുമാര്‍ ആദരിച്ചു. ഡോ. കെ.ബി. വേണുഗോപാല്‍, ഡോ. കിഷോര്‍, ഡോ. ശ്രീജ, പത്മജ വേണുഗോപാല്‍, ക്ഷേത്ര സേവന സമിതി സെക്രട്ടറി പി. ബാലന്‍, എം.പി. സതീഷ്, സി.കെ. നീലകണ്ഠന്‍ നമ്പൂതിരി, ഇഞ്ചിപ്പിളളി ശങ്കരന്‍ നമ്പൂതിരി, വി.പി. മുരളീധരന്‍, സി.പി. പ്രവീണ്‍, കെ.പി. കുട്ടന്‍, സി.കെ. ശശി പച്ചാട്ടിരി എന്നിവര്‍ പ്രസംഗിച്ചു. ചിത്രം (കീര്‍ത്തി പുര്‌സ്‌കാരം) പന്നിയൂര്‍ വരാഹ കീര്‍ത്തി പുരസ്‌കാരം കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി രാമവർമ വിതരണം ചെയ്യുന്നു ചിത്രം (അമ്മ) പന്നിയൂര്‍ വരാഹ ജയന്തി മഹോത്സവ ഭാഗമായി തട്ടകത്തിലെ അമ്മമാരെ ആദരിക്കല്‍ സിനിമാതാരം കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story